Sumeesh|
Last Updated:
തിങ്കള്‍, 30 ഏപ്രില്‍ 2018 (11:02 IST)
മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാതത്തിൽ റിലയൻസ് ജിയോ 510 കോടിരൂപ അറ്റാദായം സ്വന്തമാക്കി. മുൻ സാമ്പത്തിക പാതത്തെ അപേക്ഷിച്ച് 1.20 ശതമാനത്തിന്റെ വളർച്ച കമ്പനിക്ക് അറ്റാദായത്തിൽ കൈ വരിക്കാനായി.
മറ്റു ടെലികോം കമ്പനികൾക്ക് കടുത്ത മത്സരം സൃഷ്ടിച്ച് മുന്നേറുഒന്ന റിലയൻസ് ജിയോ കഴിഞ്ഞ ഒക്ടോബർ-ഡിസംബർ സാമ്പത്തിക പാതത്തിൽ 504 കോടി രൂപ ലാഭം സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ ലാഭത്തിൽ 3.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം വരുമാനം 7,120 കോടിയായി വർധിച്ചിട്ടിട്ടുണ്ട്.
ശരാശാരി 154 രൂപയായിരുന്നു ഓരൊ ഉപഭോക്താവിൽ നിന്നും കമ്പനിക്ക് ലാഭമായി ലഭിച്ചിരുന്നത്. നിലവിൽ ഇത് 137.10 രൂപയാണ് ജനുവരിയോടെ താരിഫ് പ്ലാനുകളിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് ഇത് കുറയാൻ കാരണം. ജനുവരിയിൽ താരിഫ് കുറക്കുകയും തുടർന്ന് ഒരു വർഷത്തേക്ക് കൂടി ജിയോ പ്രൈം മെമ്പർഷിപ്പിന്റെ കാലാവധി നീട്ടി നൽകുകയും ചെയ്തിരുന്നു.