വരുന്നു!!! വിപണി കീഴടക്കാന്‍ സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 6

സാംസങ്ങ് ഗ്യാലക്‌സിയുടെ ഏറ്റവും പുതിയ മോഡല്‍ നോട്ട് 6 ജൂലൈയില്‍ വിപണിയിലെത്തും

സാംസങ്ങ്, സോണി എക്സ്പീരിയ, ഗാലക്സി നോട്ട് samsung, sony experia, galaxy note
സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (14:42 IST)
സാംസങ്ങ് ഗ്യാലക്‌സിയുടെ ഏറ്റവും പുതിയ മോഡല്‍ നോട്ട് 6 ജൂലൈയില്‍ വിപണിയിലെത്തും. രണ്ടു തരം സ്‌ക്രീനുകളോടെയാണ് നോട്ട് 6 ഉപഭോക്താക്കളില്‍ എത്തുന്നത്. കൂടാതെ 6 ജിബി റാമാണ് ഗാലക്‌സി നോട്ട് 6ന്റെ മറ്റൊരു പ്രത്യേകത. സാധാരണ രീതിയില്‍ പരന്ന സ്‌ക്രീനുള്ള ഗാലക്‌സി നോട്ട് 6 നോടൊപ്പം, വളഞ്ഞ സ്‌ക്രീനോട് കൂടിയ ഗാലക്‌സി നോട്ട് 6 ഉം വിപണിയില്‍ എത്തിക്കുമെന്നാണ് സാംസങ്ങ് നല്‍കുന്ന സൂചന.

64ബിറ്റ് ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 823 പ്രോസസ്സറായിരിക്കും ഫാബ്ലെറ്റിന്റെ കരുത്ത് നിര്‍ണ്ണയിക്കുക. വലിയ സ്‌ക്രീന്‍ ഉള്ളതിനാല്‍ തന്നെ ഗെയിമിങ്ങ് പ്രേമികള്‍ക്കായി, അഡ്രിനോ 530 ജിപിയുവാണ് ഗ്യാലക്‌സി നോട്ട് 6 ഉപയോഗിച്ചിരിക്കുന്നത്. 1440x2560 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന ക്യുഎച്ച്ഡി സ്‌ക്രീനായിരിക്കും ഇതില്‍ ഉണ്ടാകുക. ഐപി68 വാട്ടര്‍ റസിസ്റ്റന്റ് സര്‍ട്ടിഫിക്കേഷനും സ്‌ക്രീനിനുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

സോണി എക്‌സ്പീരിയ മോഡലുകളുമായി വളരെയേറെ സാദൃശ്യമുള്ള മോഡലായിരിക്കും ഗ്യാലക്‌സി നോട്ട് 6 ഫാബ്ലെറ്റ് എന്നാണ് പുറത്തായ ചിത്രങ്ങളെ അധികരിച്ച് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 32 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയാണ് ഈ ഫാബ്ലെറ്റിനുള്ളത്. മൈക്രോ എസ്‌ഡി
കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി 128 ജിബി വരെ ഉയര്‍ത്തുന്നതിനും സാധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :