പൊട്ടിത്തെറി ഭീതി; ഗ്യാലക്​സി നോട്ട്​ 7 ഉൽപാദനം സാംസങ്​ നിർത്തി

ഗ്യാലക്​സി നോട്ട്​ 7ന്റെ ഉൽപാദനം നിര്‍ത്താനും സാംസങ്​ കമ്പനി തീരുമാനിച്ചതായാണ് സൂചന.

galaxy note 7, samsung ഗ്യാലക്​സി നോട്ട്​ 7, സാംസങ്​
സജിത്ത്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (11:05 IST)
പൊട്ടിത്തെറി റിപ്പോര്‍ട്ടുകള്‍ വ്യാപകമായി ഉയരുന്നതിനിടെ ഗ്യാലക്‌സി നോട്ട് 7 ഉപയോഗിക്കരുതെന്ന് യൂസര്‍മാരോട് ആവശ്യപ്പെട്ട് വീണ്ടും സാംസങ് രംഗത്ത്. അതോടൊപ്പം തന്നെ ഗ്യാലക്​സി നോട്ട്​ 7ന്റെ ഉൽപാദനം നിര്‍ത്താനും സാംസങ്​ കമ്പനി തീരുമാനിച്ചതായാണ് സൂചന.

കഴിഞ്ഞ ദിവസം മുതല്‍ യു.എസിലെയും ആസ്​ട്രേലിയയിലെയും കമ്പനിയുടെ വിഭാഗങ്ങൾ ​ഫോൺ വിൽക്കുന്നതും മാറ്റി നൽകുന്നതും നിർത്തി വെച്ചിരുന്നു. ഫോണി​നെ കുറിച്ചുള്ള പരാതികൾ സംബന്ധിച്ച്​ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

കമ്പനി മാറ്റി നൽകിയ ​​ഫോണിൽ നിന്ന്​ പുക ഉയർന്നതിനെ തുടർന്ന്​ ഈയാഴ്​ച സൗത്​വെസ്​റ്റ്​ എയർ​ലൈൻ വിമാനത്തിൽ നിന്ന്​ ആളുകളെ ​​ഒഴിപ്പിച്ചിരുന്നു. നേരത്തെ വിമാനത്തിൽ യാത്ര ചെയ്യുന്ന വേളയില്‍ നോട്ട്​ 7 ഉപയോഗിക്കരുതെന്ന്​ വിമാന അധികൃതര്‍ മുന്നറിയിപ്പും നൽകിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :