സജിത്ത്|
Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (10:36 IST)
1000 സിസിയില്‍ എത്തുന്ന 'കാര്‍ബറി ബുള്ളറ്റിന്റെ' ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള രണ്ട് 500 സിസി UCE എഞ്ചിനുകളുടെ കരുത്തിലാണ് 1000 സിസി V-ട്വിന്‍ കാര്‍ബറി മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നത്. 7.35 ലക്ഷം രൂപയാണ് കാര്‍ബറി മോട്ടോര്‍സൈക്കിളിന്റെ എക്സ് ഷോറൂം വില. ഒരു ലക്ഷം രൂപ മുന്‍കൂര്‍ അടച്ച് മോട്ടോര്‍സൈക്കിളിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.
4800 ആർപിഎമ്മിൽ 56.79 ബിഎച്ച്പി കരുത്തും 5250 ആർപിഎമ്മിൽ 108 എൻഎം ടോർക്കുമാണ് ഈ എഞ്ചിന്‍ ഉൽപാദിപ്പിക്കുക. അഞ്ച് സ്പീഡാണ് ഗിയർബോക്സ്. ആദ്യ ഘട്ടത്തില്‍ 29 കാര്‍ബറി മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഓര്‍ഡറുകള്‍ മാത്രമാണ് കമ്പനി സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 5 സ്പീഡ് ഗിയര്‍ബോക്സാണ് ഈ മോഡലില്‍ ഒരുങ്ങുന്നത്.
ഏകദേശം 10 മാസത്തിലേറെ സമയം മോട്ടോര്‍സൈക്കിളിനായി കാത്തിരിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ സ്വദേശിയായ പോള്‍ കാര്‍ബറിയും പ്രമുഖ ഇന്ത്യന്‍ വ്യവസായി ജസ്പ്രീത് സിംഗ് ഭാട്ടിയയും സംയുക്തമായാണ് ഛത്തീസ്ഗഢിലെ ബിലാഹിയില്‍ നിന്നും കാര്‍ബറി മോട്ടോര്‍സൈക്കിളുകള്‍ അണിനിരത്തുക. കാര്‍ബറി ഡബിള്‍ ബാരല്‍ 1000 എന്ന പേരിലാണ് ഈ കരുത്തന്‍ വിപണിയിലെത്തുക.