നാ​ണ്യ​പ്പെ​രു​പ്പം കൂടും, രാജ്യത്ത് വ​ള​ർ​ച്ചാ നിരക്ക് കു​റ​യും; മുന്നറിയിപ്പുമായി റി​സ​ർ​വ് ബാങ്ക് - പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെന്നും ആർബിഐ

നാ​ണ്യ​പ്പെ​രു​പ്പം കൂടും, രാജ്യത്ത് വ​ള​ർ​ച്ചാ നിരക്ക് കു​റ​യും; മുന്നറിയിപ്പുമായി റി​സ​ർ​വ് ബാങ്ക് - പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെന്നും ആർബിഐ

  Urjith patel , Reserve bank , RBI , ആർബിഐ , റി​സ​ർ​വ് ബാങ്ക് , ഉ​ർ​ജി​ത്ത് പ​ട്ടേ​ൽ , വ​ള​ർ​ച്ചാ നിരക്ക്
ന്യൂഡൽഹി| jibin| Last Updated: ബുധന്‍, 4 ഒക്‌ടോബര്‍ 2017 (21:02 IST)
രാ​ജ്യ​ത്ത് വ​ള​ർ​ച്ചാ നി​ര​ക്ക് കു​റ​യു​മെ​ന്ന് റി​സ​ർ​വ് ബാങ്കിന്റെ (ആർബിഐ) മുന്നറിയിപ്പ്. രാജ്യത്തെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയും. പ്ര​തീ​ക്ഷി​ച്ച 7.3 ശ​ത​മാ​നം വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.



രാജ്യത്ത് വ​രും മാ​സ​ങ്ങ​ളി​ൽ നാണ്യപ്പെരുപ്പം ഇനിയും കൂടും. നിലവിലെ സാഹചര്യത്തില്‍ വ​ള​ർ​ച്ച നി​ര​ക്ക് കു​റ​യു​മെ​ന്നും ഉർജിത് പട്ടേൽ പറഞ്ഞു. വിലക്കയറ്റം ഉണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാണ്യപ്പെരുപ്പം കുറയ്‌ക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ആർബിഐ ഗ​വ​ർ​ണ​ർ പറഞ്ഞു.

അതിനിടെ, നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റീപ്പോ ആറു ശതമാനത്തിലും റീവേഴ്സ് റീപ്പോ 5.75 ശതമാനത്തിലും തുടരും. അതേസമയം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി നിരക്കിൽ (എസ്എൽആർ) 50 ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബർ 14 മുതൽ നിലവിൽ വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :