സഹകരണ സംഘങ്ങളിൽ നിന്ന് കൂടുതൽ ഭവനവായ്പ: പരിധി ഇരട്ടിയാക്കി ഉയർത്തി

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജൂണ്‍ 2022 (22:05 IST)
സഹകരണബാങ്കുകളിൽ നിന്ന് വ്യക്തികൾക്ക് നൽകാവുന്ന ഭാവനവായ്പയുടെ പരിധി ഇരട്ടിയാക്കി ഉയർത്തി റിസർവ് ബാങ്ക്. ഭാവനവിലയിൽ ഉണ്ടായ വർദ്ധനവ് പരിഗണിച്ചാണ് തീരുമാനം. പത്ത് വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച പരിധി അനുസരിച്ചാണ് നിലവിൽ സഹകരണബാങ്കുകൾ ഭവനവായ്പ നൽകുന്നത്.

അർബൻ കോ ഓപ്പറേറ്റീവ്,റൂറൽ
കോ ഓപ്പറേറ്റീവ് ബാങ്കുകൾ തുടങ്ങിയവയുടെ വായ്പാ പരിധി യഥാക്രമം 2011ലും 2009ലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ പരിധികൾ ഉയർത്താനാണ് ആർബിഐ അനുമതി നൽകിയത്. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർക്കായുള്ള സേവനം കൂടുതൽ കാര്യക്ഷമമായി നടത്താൻ ഇതിലൂടെ സഹകരണ ബാങ്കുകൾക്ക് കഴിയും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :