അനുബന്ധ വാര്‍ത്തകള്‍
- കനത്ത തോല്‍വിയിലും വോട്ട് ബാങ്ക് ഉയര്‍ത്തി എല്‍ഡിഎഫ്; കണക്കുകള്‍ ഇങ്ങനെ
- പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകൾക്ക് ഇനി എൻഇഎഫ്ടി സൗകര്യം,പണമിടപാട് ഓൺലൈൻ വഴി നടത്താം
- പോപ്പുലർ ഫ്രണ്ടിന് പൂട്ടിട്ട് ഇ ഡി : 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- രാജ്യത്തെ കള്ളനോട്ടുകളില്‍ കൂടുതല്‍ 500ന്റെ നോട്ടിനാണെന്ന് റിസര്‍വ് ബാങ്ക്
- എച്ച്ഡിഎഫ്സി ബാങ്കിൽ സാങ്കേതിക തകരാർ, അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ, അമ്പരന്ന് ഉടമകൾ
ഐഡിബിഐ ബാങ്കിൽ 1544 ഒഴിവുകൾ, അപേക്ഷകൾ ജൂൺ 17വരെ അയക്കാം
ഇൻഡസ്ട്രിയൽ ഡെലവപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) യിൽ ബിരുദക്കാർക്ക് അവസരം. ജൂൺ 17 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാനതീയതി.
എക്ടീക്യൂട്ടീവ് 1-3 വർഷക്കാലം കരാർ നിയമനം- 1044 ഒഴിവുകൾ(ജനറൽ 418,ഒബിസി 268, എസ് സി 175,എസ് ടി 79,പിഡബ്യുബിഡി 4) യോഗ്യത: ഏതെങ്കിലും ബിരുദം,പ്രായപരിധി 20-25, 1997 ഏപ്രിൽ രണ്ടിനും 2002 ഏപ്രിൽ ഒന്നിനും മദ്ധ്യേ ജനിച്ചവരാകണം.
ജൂലൈ 9ന് നടത്തുന്ന ഓൺലൈൻ ടെസ്റ്റ്,മെഡിക്കൽ ടെസ്റ്റ്,ഡോക്യൂമെന്റഷൻ വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാകും സെലക്ഷൻ. നിയമനം ലഭിക്കുന്നവർക്ക് ആദ്യവർഷം 29,000 രൂപ, രണ്ടാം വര്ഷം 31,000 രൂപ. മൂന്നാം വര്ഷം 34,000 എന്നിങ്ങനെയാവും ശമ്പളം. തൃപ്തികരമായ സേവനം പൂർത്തിയാക്കുന്നവർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിന് അർഹതയുണ്ടാകും.