മുംബയ്|
Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (13:06 IST)
രാജ്യത്ത് ബാങ്കുകളില്‍ നിന്നുള്ള വായ്‌പകള്‍ക്ക് പ്രിയം കുറയുന്നു.റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.
ഈ വര്‍ഷം ജൂലൈയിലെ
നിക്ഷേപം, വായ്‌പ എന്നിവയെപ്പറ്റിയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭക്ഷ്യ ഇതര വായ്‌പാ ഇനത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ബാങ്കുകള്‍ 12.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.മെയ് ജൂണ്‍ മാസങ്ങളിലും ബാങ്കുകള്‍ 13 ശതമാനത്തിനുമേല്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.ജൂലൈയില്‍ മൊത്തം 56,17,500 കോടി രൂപയാണ് രാജ്യത്തെ ബാങ്കുകള്‍ ഭക്ഷ്യ ഇതര വായ്‌പാ ഇനത്തില്‍ നല്‍കി. 2013 ജൂലായില്‍ ഇത് 49,89,400 കോടി രൂപയായിരുന്നു.
ഭക്ഷ്യ ഇതര വായ്‌പാ 61,22,531 കോടി രൂപ യാണ് ബാങ്കുകള്‍ നല്‍കിയത്.ഭക്ഷ്യ ഇതര വായ്‌പാ ഇനത്തില്‍ കഴിഞ്ഞ ജൂണില്‍ 13.28 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.ഭക്ഷ്യ ഇതര വായ്‌പ തുകയില്‍ 2013 ജൂലായില്‍
14.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.എന്നാല്‍ കാര്‍ഷിക മേഖലയിലേക്കുള്ള വായ്‌പാ തുകയില്‍ ജൂലൈയില്‍ 19.5 ശതമാനം വര്‍ദ്ധനവുണ്ടായി.വ്യവസായ മേഖലയിലേക്കുള്ള വായ്‌പാ തുക
22.77 ലക്ഷം കോടി രൂപയില്‍ നിന്ന് 25.07 ലക്ഷം കോടി രൂപയായായി ഈ മേഖലയില്‍ 10.1 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
സേവന മേഖലയില്‍ വായ്‌പാ തുക 11.73 ലക്ഷം കോടി രൂപയില്‍ നിന്ന് 13.17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഈ മേഖലയില്‍ 12.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള വായ്‌പാ തുക ഇക്കാലയളവില്‍ 5.7 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ വ്യക്തിഗത വായ്‌പാ തുക 17 ശതമാനത്തില്‍ നിന്ന് 14 ശതമാനത്തിലേക്ക് കുറയുകയാണുണ്ടായത്.