വിപണി പിടിക്കാന്‍ 31 മാറ്റങ്ങളുമായി പുതിയ ഡസ്‌റ്റര്‍ വരുന്നു

റെനോ ഡസ്‌റ്റര്‍ , കാര്‍ വിപണി , ഡല്‍ഹി ഓട്ടോ എക്‌സ്പോ
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (09:38 IST)
റെനോ ഡസ്‌റ്ററിന്റെ പുതിയ മോഡല്‍ വിപണിയിലേക്ക്. ഡല്‍ഹി ഓട്ടോ എക്‌സ്പോയില്‍ അവതരിപ്പിച്ച ഡസ്‌റ്ററിന്റെ പുതിയ പതിപ്പ്‌ അടുത്തമാസം വിപണിയില്‍ എത്തുമെന്നാണ്‌ കമ്പനി. 31 മാറ്റങ്ങളുമായാണ്‌ പുതിയ ഡസ്‌റ്റര്‍ വിപണിയില്‍ എത്തുക.

ആറ്‌ സ്‌പീഡ്‌ ഓട്ടോമേറ്റഡ്‌ , മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്ന ആദ്യത്തെ റെനോ വാഹനമായിരിക്കും പുതിയ ഡസ്‌റ്റര്‍. ഹെഡ്‌ ലാമ്പിലും, ബമ്പറിലും ഫോഗ്‌ ഗാമ്പുകളിലുമെല്ലാം പുതുമകള്‍ ഉണ്ടാകും. പുതിയ നാവിഗേഷന്‍ സിസ്‌റ്റവും, ഓട്ടോമാറ്റിക്‌ എ.സിയും അടക്കം ഒട്ടേറെ ഇന്റീരിയര്‍ സവിശേഷതകളും അവതരിപ്പിച്ചിട്ടുണ്ട്‌.

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വാഹനം ലഭ്യമാണ്‌. 2012 ലാണ്‌ ഡസ്‌റ്റര്‍ വിപണിയില്‍ അവതരിപ്പിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :