ജാഡ ലുക്കുമായി ബലേനോ ഇന്ത്യയില്‍ പുറത്തിറക്കി

ബലേനോ കാര്‍ , മാരുതി സുസുക്കി , കാര്‍ വിപണി , വിപണി
മുംബൈ| jibin| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (09:29 IST)
മാരുതി സുസുക്കിയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് കാര്‍ ബലേനോ ഇന്ത്യയില്‍ പുറത്തിറക്കി. മാരുതി സുസുക്കി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കാറായ ബലേനോ പുതുതലമുറ പ്ലാറ്റ്‌ഫോമിലാണ് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ എത്തുന്നത്.

1.2 ലിറ്റര്‍ കെ 12 എന്‍ജിനും 1.3 ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിനുമാണ് കാറിന് കരുത്ത് പകരുന്നത്. ഫൈവ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. സി.ടി.വി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പെട്രോള്‍ വേരിയന്റിനൊപ്പം തെരഞ്ഞെടുക്കാം. 9 വേരിയന്റുകളാണ് ഉണ്ടാവുക. 4 ട്രിം ലെവലുകളും 2 എഞ്ചിന്‍ ഓപ്ഷനും 2 ട്രാന്‌‍സ്മിഷന്‍ ഓപ്ഷനും ഉണ്ടാവും. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെയാണ് വേരിയന്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ബുക്കിംഗ് നിലവില്‍ തുടങ്ങിക്കഴിഞ്ഞു. സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലേക്കും ബലേനോ കയറ്റുമതി ചെയ്യും.

4.2 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ കളര്‍ ഡിസിപ്ലേയും 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്റ്മെന്റ് സംവിധാനവും വാഹനത്തിലുണ്ട്. എല്‍ഇഡി (ഡിആര്‍എല്‍.പ്രൊജക്ടര്‍ബീം ഹെഡ്‌ലൈറ്റ്,12 സ്പോക് അലോയ് ,ഫ്രണ്ടില്‍ ഡിസ്കും റിയറില്‍ ഡ്രമ്മുമാണ്. നോബുകളും എസി കണ്‍ട്രോളിലും സ്വിച്ചുകളിലുമെല്ലാം പുതുമയുണ്ട്. 4.99 ലക്ഷം മുതല്‍ 8.11 ലക്ഷം രൂപവരെയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :