1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ISIS aiming Kerala

ഐ എസിൽ ചേരാൻ 100ലധികം ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വാർത്ത
കൊച്ചിയിൽ ഐ എസ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു എന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്ത്യയിലും കേരളത്തിലും ഐ എസ് സാനിധ്യം ഉറപ്പിക്കുന്നതായും ചില സംഘടകളുടെ പേരിൽ പ്രവർത്തിക്കുന്നതായും നേരത്തെ തന്നെ റിപ്പോർട്ടുകൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ മാത്രം 100ലധികം ആളുകൽ ഐ എസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 
 
മുതിന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 21 കൗൺസലിംഗ് സെന്ററുകളിലൂടെ 3000ത്തോളം ആളുകളെ തീവ്ര ചിന്താഗതിയിൽ നിന്നും മോചിപ്പിച്ചു എന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കേരളവും തമിഴ്‌നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ തീവ്രവാദികൾ സുരക്ഷിത താവളമാക്കി മാറ്റുന്നു നേരത്തെ തന്നെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. കൊച്ചിയിൽ ഭീകരാക്രമണമുണ്ടാകും എന്ന മുന്നറിയിപ്പിനെ തുടർന്ന് തീവ്ര ചിന്താഗതിക്കാരായ 30ഓളം പേരെ പൊലീസ് നിരീക്ഷിച്ചുവരികയാണ് 
അടുത്ത ലേഖനം
കൊച്ചിയിലെ ഷോപ്പിംഗ് മാളുകളിൽ ഭീകരാക്രമണം നടത്താൻ ഐഎസ് പദ്ധതിയിടുന്നു, ഇന്റലിജൻസ് കേരള പൊലീസിന് വിവരങ്ങൾ കൈമാറി