രാജ്യമൊട്ടാകെ 3000 സലൂണുകൾ, പുതിയ സംരംഭവുമായി റിലയൻസ്

beauty parlor
അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (21:23 IST)
റിലയൻസ് സലൂൺ ബിസിനസിലേക്ക് കടക്കുന്നു. സലൂൺ ബിസിനസിൽ മുൻനിര സ്ഥാപനമായ നാച്ചുറൽസ് സലൂൺ ആൻ്റ് സ്പായുടെ 49 ശതമാനം ഓഹരികൾ വാങ്ങാൻ റിലയൻസ് റീട്ടെയ്ൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി നാച്ചുറൽസ് സലൂൺ ആൻഡ് സ്പാ സ്ഥിരീകരിച്ചു.

നാച്ചുറൽസ് സലൂൺ സ്ഥാപകരായ ഗ്രൂം സലൂൺ ആൻഡ് സ്പായുടെ പ്രവർത്തനം കമ്പനിയിൽ തുടരും. സലൂണിൻ്റെ പ്രവർത്തനം വിപുലീകരിക്കാൻ റിലയൻസിൻ്റെ നിക്ഷേപം സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. സലൂണുകളുടെ എണ്ണത്തിൽ 5 മടങ്ങിൻ്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :