സജിത്ത്|
Last Modified വ്യാഴം, 4 മെയ് 2017 (09:42 IST)
ഓരോ ദിവസം കഴിയുന്തോറും ടെലികോം മേഖലിയിലെ താരിഫ് യുദ്ധം കൂടുന്നതല്ലാതെ കുറയുന്നില്ല.
റിലയന്‍സ് ജിയോ വളരെ കുറഞ്ഞ ചിലവില്‍ 4ജി ഡാറ്റാ/ കോള്‍ പ്ലാനുകള്‍ കൊണ്ടു വന്നതിനു ശേഷമാണ് ഈ യുദ്ധം തുടങ്ങിയത്. എയല്‍ടെല്‍, ഐഡിയ,വോഡാഫോണ്‍, ബിഎസ്എന്‍എല്‍ എന്നീ വമ്പന്മാരെല്ലാം പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ അനുദിനം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ അണ്‍ലിമിറ്റഡ് ഡാറ്റയുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് രംഗത്തെത്തിയിരിക്കുന്നു.
148 രൂപയുടെ റീച്ചാര്‍ജ്ജില്‍ 70ജിബി 4ജി ഡാറ്റയുമായാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എത്തിയിരിക്കുന്നത്. 70 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. മറ്റൊരു പ്ലാനായ FRC 61ല്‍ ഒരു ജിബി 4ജി ഡാറ്റയാണ് പ്രതി ദിനം നല്‍കുന്നത്. ഈ ഓഫറിന് 28 ദിവസമാണ് വാലിഡിറ്റി. എന്നാല്‍ ഈ ഓഫറില്‍ റിലയന്‍സ് ടു റിലയന്‍സില്‍ വിളിക്കുന്നതിന് ഒരു പൈസ/സെക്കന്‍ഡ് എന്ന നിരക്കിലും എല്ലാ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ക്ക് ഒരു പൈസ/2 സെക്കന്‍ഡ് എന്ന നിരക്കിലും ചാര്‍ജ് ഈടാക്കും.