മുംബൈ|
സജിത്ത്|
Last Updated:
ഞായര്‍, 30 ഏപ്രില്‍ 2017 (12:47 IST)
കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റിലയൻസ് ജിയോയ്ക്ക് കോടികളുടെ നഷ്ടം. കഴിഞ്ഞ ആഴ്ച ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിന് നൽകിയ കണക്കുകളിലാണ് 22.5 കോടിരൂപയുടെ നഷ്ടം കമ്പനിക്കുണ്ടായതായി റിലയൻസ് അറിയിച്ചത്. മാത്രമല്ല ജിയോയുടെ ആകെ വരുമാനത്തിൽ 54 ലക്ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2016 ഒക്ടോബർ മുതൽ 2017 മാർച്ച് വരെ റിലയൻസ് ജിയോ ഉപഭോക്താകളിൽ നിന്ന് പണം ഈഇടാക്കിയിരുന്നില്ല. മറ്റ് പല സ്രോതസുകളിൽ നിന്നാണ് ആ കാലയളവില്‍ കമ്പനിക്ക് പണം ലഭിച്ചിരുന്നത്.
അതിലും കുറവ് സംഭവിച്ചതാണ് ജിയോക്ക് തിരിച്ചടിയായത്. മറ്റ് പല പ്രമുഖ സേവനദാതാക്കളടെയും ലാഭത്തിലും കുറവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.