ഡിജിറ്റൽ രൂപ വരുന്നു, വിശദാംശങ്ങളുമായി റിസർവ് ബാങ്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2022 (10:07 IST)
രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ ഉടൻ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ദിജിറ്റൽ കറൻസി പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ധ​ന, പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും ആർബിഐ പറഞ്ഞു.

ഇതോടെ പണം പുറത്തിറക്കാനും ഇടപാടിനുമുള്ള ചെലവ് കുറയുമെന്നാണ് കണക്കുകൂട്ടൽ. ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണെങ്കിലും കറൻസി നോട്ടുകളെ പോലെ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമപിൻബലമുണ്ടാകും. ചില പ്രത്യേക ആവശ്യങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് തുട്ടക്കഠിൽ അവസരം ലഭിക്കുക.

ചെ​റു​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- റീ​ട്ടെ​യി​ൽ, വ​ൻ​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- ഹോ​ൾ​സെ​യി​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് തരം ഡിജിറ്റൽ രൂപയാണുണ്ടാവുക. റീട്ടെയ്ൽ സാധാരണ ഉപയോഗത്തിനും ഹോൾസെയിൽ ബാങ്കുകൾ തമ്മിലുള്ള സെക്യൂരിറ്റി സെറ്റിൽമെൻ്റിനുമുള്ളതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :