അഭിറാം മനോഹർ|
Last Modified വെള്ളി, 4 ജൂണ്‍ 2021 (12:46 IST)
2021-22 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വളർച്ചാ നിരക്ക് റിസർവ് ബാങ്ക് 9.5 ശതമാനമായി കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യം 10.5 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു മുൻ യോഗത്തിലെ അനുമാനം.
പണപ്പെരുപ്പ നിരക്കുകളിൽ വർധനവണ്ടെങ്കിലും ഇത്തവണയും ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്നുള്ള തീരുമാനത്തിലാണ് ആർബിഐ. ഇതോടെ റിപ്പോ നിരക്കുകൾ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. മൂന്നുദിവസത്തെ മോണിറ്ററി പോളിസി യോഗത്തിനുശേഷം
ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
നടപ്പ് സാമ്പത്തികവർഷം പണപ്പെരുപ്പം 5.1 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിലുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവർധന, ചരക്ക് നീക്കത്തിലെ തടസ്സങ്ങൾ എന്നിവ ദോഷകരമായി ബാധിക്കും. അതേസമയം
മികച്ചതോതിൽ മലൂധനനിക്ഷേപമെത്തിയതോടെ രാജ്യത്തെ കരുതൽധനം 600 ബില്യൺ ഡോളർ മറികടന്നതായും ആർബിഐ ഗവർണർ പറഞ്ഞു.