ശ്രീനു എസ്|
Last Modified വെള്ളി, 4 ജൂണ്‍ 2021 (11:04 IST)
24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,32,364 പേര്‍ക്ക്. 2,07,071 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ രോഗം മൂലം 2713 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,85,74,350 ആയി ഉയര്‍ന്നു.
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,40,702 ആണ്. നിലവില്‍ 16,35,993 പേര്‍ രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുണ്ട്. ഇതുവരെ 22.41 കോടി പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.