Last Modified ശനി, 3 ഓഗസ്റ്റ് 2019 (19:25 IST)
ബാങ്കുകളുടെ കാര്യ നിർവ്വഹണവുമായി ബന്ധപ്പെട്ട് വിവിധ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 7 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടങ്ങൾ തിരിച്ചറിയുന്നതിന്നതിലും നഷ്ട സാധ്യതകൾ കൈകാര്യം ചെയ്യുന്നതിലും ഉൾപ്പടെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് പിഴ ഈടാക്കാൻ റിസർവ് ബങ്ക് തീരുമാനിച്ചത്.
രേഖകളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് അയച്ചതായി
ആർബിഐ വ്യക്തമാക്കി. ബാങ്കിന്റെ വിശദീകരണത്തിന്റെ അടീസ്ഥാനത്തിലായിരിക്കും പിഴ ചുമത്തുന്നതിൽ അന്തിമ തീരുമാനം ആർബിഐ കൈക്കൊള്ളുക. പീഴ ഈടാക്കുന്നത് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കില്ല എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.