മാറ്റമില്ലാതെ വായ്പാനയം, ആര്‍ബിഐ ധനനയം പ്രഖ്യാപിച്ചു

മുംബൈ| VISHNU.NL| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (11:57 IST)

മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ ധന അവലോകന നയന്‍ പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയിലാണ് മാറ്റംവരുത്താതിരുന്നത്. പണപ്പെരുപ്പം ഉയര്‍ന്ന് നിരക്കില്‍ തുടരുന്നതിനാലാണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍ബി‌ഐ തയ്യാറാകാതിര്‍ന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പലിശനിരക്കുകള്‍ കുറയ്ക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെട്ടെങ്കിലും വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനാല്‍ ആര്‍ബിഐ അതിന് തയ്യാറാവില്ലെന്ന് വ്യക്തമായിരുന്നു.

നിലവിലെ രാജ്യത്തെ വ്യവസായിക വളര്‍ച്ചയും പണപ്പെരുപ്പവും 7.8 എന്ന നിലയിലാണ്. ഇത് ആശ്വാസകരമായ നിരക്കാണെങ്കിലും ഇനിയും കാത്തിരിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. 2016 ജനവരിയോടെ ഉപഭോക്തൃ വില സൂചിക 6 ശതമാനത്തിലേയ്ക്ക് കുറച്ചുകൊണ്ടുവരികയെന്നത് വെല്ലുവിളിയായാണ് ആര്‍ബിഐ കരുതുന്നത്.

അതേസമയം ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 9.42 ശതമാനമായി ഉയര്‍ന്നു. ജൂണില്‍ ഇത് 9.36 ആയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കാര്യമായി കുറഞ്ഞതും രാജ്യത്ത് മണ്‍സൂണ്‍ ലഭ്യത വര്‍ധിച്ചതും പണപ്പെരുപ്പനിരക്ക് കുറയാന്‍ സഹായിച്ചേക്കുമെങ്കിലും ഉടനെ നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്നാണ് തീരുമാനം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :