ഹോട്ടൽ വ്യവസായരംഗത്തെ അതികായൻ: പി ആർ എസ് ഒബ്റോയ് അന്തരിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (17:07 IST)
ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായരംഗത്ത് ഒട്ടെറെ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യവസായ പ്രമുഖനായ പി ആര്‍ എസ് ഒബ്‌റോയ് അന്തരിച്ചു.. ഒബ്‌റോയ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിറിറ്റസ് ആയ പി ആര്‍ എസ് ഒബ്‌റോയ് ഇന്ന് രാവിലെയായിരുന്നു മരിച്ചത്. 94 വയസായിരുന്നു. ഒബ്‌റോയ് ഗ്രൂപ്പിനും ഇന്ത്യന്‍ ഹോസ്പ്പിറ്റാലിറ്റി രംഗത്തും ഒബ്‌റോയിയുടെ മരണം തീരാനഷ്ടമാണെന്ന് കുടുംബത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഒബ്‌റോയ് ഗ്രൂപ്പ് സ്ഥാപകന്‍ മോഹന്‍ സിംഗ് ഒബ്‌റോയിയുടെ മകനാണ് പി ആര്‍ എസ് ഒബ്‌റോയ്. 1929ല്‍ ഡല്‍ഹിയിലായിരുന്നു ജനനം. ആഗോള ലക്ഷ്വറി ഹോട്ടല്‍ മേഖലയില്‍ ഒബ്‌റോയ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടിന്റെ പേര് മുന്‍നിരയില്‍ എത്തിക്കുന്നതില്‍ വലിയ പങ്കാണ് പിആര്‍എസ് ഒബ്‌റോയ് വഹിച്ചത്. ഹോസ്പിറ്റാലിറ്റി രംഗത്തെ സംഭാവനകളെ മാനിച്ച് 2008ല്‍ രാജ്യം ഇദ്ദേഹത്തെത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :