ന്യൂഡല്‍ഹി|
Last Modified വ്യാഴം, 15 ഡിസംബര്‍ 2016 (08:50 IST)
ലോകത്തെ പത്തു പ്രമുഖരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പ്രബലരുടെ പട്ടികയിലാണ് നരേന്ദ്ര മോഡി ഇടം കണ്ടെത്തിയത്. നരേന്ദ്ര മോഡിയും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇടം കണ്ടെത്തിയ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആണ്. ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പുടിന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
രണ്ടാം സ്ഥാനത്ത് ഡൊണാള്‍ഡ് ട്രംപ് ആണ്. 74 പ്രബല വ്യക്തികളുടെ പട്ടികയാണ് ഫോര്‍ബ്‌സ് തയ്യാറാക്കിയത്. ആഞ്ജല മെര്‍ക്കല്‍ മൂന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചാം സ്ഥാനത്തുണ്ട്. മോഡിയുടെ സ്ഥാനം ഒമ്പതാമതാണ്. മോഡിയും കഴിഞ്ഞ് പത്താമതാണ് ഫേസ്‌ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. ഷീ ജിന്‍ പിങ് (4),
ജാനേറ്റ് യെല്ലന്‍ (6), ബില്‍ ഗേറ്റ്സ് (7), ലാറി പേജ് (8) എന്നിവരാണ് ആദ്യ പത്തുസ്ഥാനങ്ങളില്‍ ഉള്ളവര്‍.
ബരാക് ഒബാമ 48ആം സ്ഥാനത്തുള്ള പട്ടികയില്‍ മുകേഷ് അംബാനി 38 ആം സ്ഥാനത്താണ്. മൈക്രോസോഫ്‌റ്റി സി ഇ ഒ സത്യ നാദല്ല 51 ആം സ്ഥാനത്തും ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്‌ദാദി 57 ആം സ്ഥാനത്താണ്.