ഇന്ധനവിലയില്‍ നിത്യേനയുള്ള മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തില്‍

അഞ്ചു നഗരങ്ങളില്‍ ഇന്നുമുതല്‍ അന്താരാഷ്ട്ര വില അനുസരിച്ച്‌ ദിനംപ്രതി ഇന്ധനവില മാറും

newdelhi, petrol, diesal, oil price, ന്യൂഡല്‍ഹി, പെട്രോള്‍, ഡീസല്‍, ഇന്ധനവില
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 1 മെയ് 2017 (11:06 IST)
അന്താരാഷ്ട്ര വില അനുസരിച്ച്‌ പെട്രോള്‍, ഡീസല്‍ വില ദിവസം പ്രതി ക്രമീകരിക്കുന്ന സംവിധാനം ഇന്നുമുതല്‍ നിലവില്‍വരും. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുര്‍, ജംഷഠ്പുര്‍, ചണ്ഡിഗഡ് എന്നീ അഞ്ച് നഗരങ്ങളിലാണ് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കുന്നത്. ഈ നഗരങ്ങളുടെ പുതുക്കിയ പെട്രോള്‍, ഡീസല്‍ വില നിലവാരങ്ങള്‍ ഐഒസി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ മാസത്തില്‍ രണ്ട് തവണയാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കി നിശ്ചയിക്കുന്നത്. ഇന്ധന കമ്പനികളുടെ ആപ്പ് വഴിയോ അല്ലെങ്കില്‍ വെബ്സൈറ്റ് മുഖേനയോ ദിനം പ്രതിയുള്ള ഇന്ധന വില ഇപഭോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയുമെന്ന് ഐഒസി അറിയിച്ചിട്ടുണ്ട്. പെട്രോള്‍ വിലനിയന്ത്രണാവകാശം 2010ലും ഡിസലിന്റേത് 2014ലും കേന്ദ്രഗവണ്‍മെന്റ് പൂര്‍ണമായി എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :