ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 15 ഡിസംബര്‍ 2015 (09:27 IST)
അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കൂടുതല്‍ തീരുവകള്‍ ചുമത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ എണ്ണ വില കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 35 ഡോളറിലും താഴ്‌ന്നിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തിരിച്ചടിയാണെങ്കിലും എണ്ണ വില കുറയുമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ കൂടുതല്‍ തീരുവകള്‍ അടിച്ചേല്‍പ്പിച്ചില്ലെങ്കില്‍ എണ്ണവിലയില്‍ കുറവ് വരുമെന്നാണ് അറിയുന്നത്.
നവംബര്‍ 30ന് പെട്രോളിന് 58 പൈസയും ഡീസലിന് 25 പൈസയും കുറച്ചിരുന്നു. അന്ന് അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് ശരാശരി 41.17 ഡോളറായിരുന്നു വില. ഡിസംബര്‍ 13ന് ഇത് 35.72 ഡോളറായി കുറഞ്ഞിട്ടുണ്ട്.