കല്‌പറ്റ|
VISHNU.NL|
Last Modified തിങ്കള്‍, 26 മെയ് 2014 (13:09 IST)
കുരുമുളക് ഉത്പാദനത്തില്‍ ഇടുക്കി ഒന്നമതെത്തി. വയനാടിനെ പിന്തള്ളിയാണ് ഇടുക്കി ഒന്നമതെത്തിയത്. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുരുമുളക് കൃഷി സെമിനാറിലാണ് കണക്കുകള്‍ പുറത്തുവന്നത്.
ഇടുക്കിയില്‍ 85,000 ഹെക്‌ടറിലാണ് കുരുമുളക് കൃഷി ചെയ്യുന്നത്. വയനാട്ടില്‍ ഇത്
16,700 ഹെക്‌ടറില്‍ മാത്രമായി ഒതുങ്ങിയെന്നാണ് സെമിനാര്‍ വിലയിരുത്തിയത്‍.
കാലാവസ്ഥാ വ്യതിയാനം, മഴയുടെ കുറവ്, മണ്ണിലെ ജൈവാംശം നഷ്‌ടപ്പെടല്‍, അധികമായ രാസവള പ്രയോഗം, രോഗബാധ, ദ്രുതവാട്ടം, അശാസ്ത്രീയമായ കൃഷി, നല്ല നടീല്‍ വസ്‌തുക്കളുടെ അഭാവം, താങ്ങുകാലുകളുടെ രോഗം എന്നീ കാരണങ്ങളാണ് കുരുമുളക് കൃഷി പരാജയപ്പെടാന്‍ കാരണം.
ശാസ്ത്രീയമായ മണ്ണ് പരിശോധന, ആവശ്യമായ ജൈവവള പ്രയോഗം, രോഗ പ്രതിരോധ പ്രവര്‍ത്തനം, വൈവിധ്യങ്ങളായ കുരുമുളക് വള്ളികള്‍ ഉപയോഗിക്കല്‍, ശാസ്ത്രീയമായ പരിപാലനവും ജലസേചനവും തുടങ്ങിയവ അവലംബിച്ചാല്‍ കുരുമുളക് കൃഷി തിരിച്ചുകൊണ്ടുവരാനാകുമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.