രാജ്യത്ത് 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പേടി‌എം

Sumeesh| Last Modified വ്യാഴം, 10 മെയ് 2018 (11:27 IST)
നടപ്പ് സാമ്പത്തിക വർഷത്തിൽ പേടി‌എം രാജ്യത്ത് 5000 കോടി നിക്ഷേപിക്കും. ധനകാര്യ സേവന മേഖലയിൽ രാജ്യത്ത് പുത്തൻ സംസ്കാരത്തിന് തുടക്കം കുറിച്ചത് പേടിഎം ആണ്. ഈ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് വലിയ നിക്ഷേപത്തിന് കമ്പനി തയ്യാറാകുന്നത്.


സാമ്പത്തിക വർഷത്തിലെ ഓരൊ പാദത്തിലേയും ഇടപാടുകൾ 200 കോടിയാക്കി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ ഓരോ സാമ്പത്തിക പാദത്തിലും 100 കോടിയുടെ ഇടപാടുകളാണ് പെടിഎമ്മിൽ നടക്കുന്നത്. ഇത് ഇരട്ടിയക്കും.

മാർച്ചിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കെ വൈ സി മാനദണ്ഡങ്ങൾ കാരണം പെടി എം വഴിയുള്ള ഇടപാടുൽകളിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ ഏപ്രിൽ മാസത്തോടുകൂടി വീണ്ടും ഇടപാടുകളിൽ വർധനവുണ്ടായി എന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :