ഓണ്‍ലൈനില്‍ വീട് വില്പനയുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (10:05 IST)
റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് സര്‍ക്കാരും. വസ്തു വില്പനയ്ക്ക് സര്‍ക്കാര്‍ സ്വന്തമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കി കഴിഞ്ഞു. തുടക്കത്തില്‍ 50000 ഭവനങ്ങളാണ് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ വില്പനയ്ക്ക് വെക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വിലയുറപ്പിക്കാം.ലേലം ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് ഡെബ്റ്റ് റിക്കറവി ട്രൈബ്യൂണല്‍ അനുമതി നല്‍കിയ വസ്തുവകകള്‍ ആയിരിക്കും സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴി വില്പന്ക്ക് വെയ്ക്കുക.

വസ്തുവിന്റെ ചിത്രം, വിസ്തീര്‍ണം തുടങ്ങിയ വിശദാംശങ്ങള്‍ സൈറ്റില്‍ നല്‍കുന്നതായിരിക്കും. ഇത് അനുസരിച്ച് നിശ്ചിത തുക ഓണ്‍ലൈന്‍ വഴി കെട്ടിവെച്ച് ആര്‍ക്കും നേരിട്ട് ലേലത്തില്‍ പങ്കെടുക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :