എട്ട് ജിബി റാമും ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുമായി വണ്‍ പ്ലസ് 5ടി ‘സ്റ്റാര്‍ വാര്‍ എഡിഷന്‍’ വിപണിയിലേക്ക്

OnePlus 5T , OnePlus 5T Star Wars ,  OnePlus , Smartphone , Mobile ,  വണ്‍പ്ലസ് 5ടി  ,  വണ്‍പ്ലസ് , സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍ , വണ്‍ പ്ലസ് 5ടി ‘സ്റ്റാര്‍ വാര്‍ എഡിഷന്‍’
സജിത്ത്| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:34 IST)
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമായി മാറിയ വണ്‍പ്ലസ് 5 ടിയുടെ സ്റ്റാര്‍വാര്‍ എഡിഷന്‍ വിപണിയിലേക്ക്. ഡിസംബര്‍ 14നായിരിക്കും ഈ ഫോണ്‍ വിപണിയിലേക്കെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച സ്മാര്‍ട്ട്ഫോണ്‍ അനുഭവം നല്‍കുന്നതിനായി ഏറ്റവും മികച്ച ഹാര്‍ഡ്‌വെയറും ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് ഫോണിന്റെ വരവ്.

ആറ് ഇഞ്ച് ഫുള്‍ എച്ച്‌.ഡി ഡിസ്പ്ലേയോട് കൂടിയെത്തുന്ന ഈ ഫോണിന് 18:9 റേഷ്യോയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുമായെത്തുന്ന ഈ ഫോണില്‍ 3450 എം.എ.എച്ച്‌ ബാറ്ററിയാണുള്ളത്. 64ജിബി, 128ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. 6ജിബി/8ജിബി റാം വേരിയന്റിലായിരിക്കും ഫോണ്‍ എത്തുക.


ഏറ്റവും ശക്തിയേറിയ സി.പിയു, സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറുമാണ് ഫോണിലുള്ളത്. 16എം പി/20എം പി ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറ, ഡ്യുവല്‍ എള്‍.ഇ.ഡി ഫ്ലാഷ്, 16എം പി സെല്‍ഫി ക്യാമറ എന്നീ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 33000 രൂപയായിരിക്കും ഫോണിന്റെ വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :