ബസ്, ഓട്ടോ ചാര്‍ജ്, പൊതുജനത്തെ കൊള്ളയടിക്കാന്‍ സര്‍ക്കാരും

ഡീസല്‍ വില, ബസ് ചാര്‍ജ്, സര്‍ക്കാര്‍
തിരുവനന്തപുരം| vishnu| Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (12:26 IST)
ഡീസല്‍ വില കൂടുന്നതനുസരിച്ച് ബസ് മുതലാളിമാരുടെയും കെ‌എസ്‌ആര്‍ടിസിയും ടാക്സിക്കാരുടെയും താളത്തിനൊപ്പിച്ച് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കൂട്ടൂനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഡീസലിന് വില കുത്തനെ താഴ്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊ ടാക്സി നിരക്ക് കുറയ്ക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് ആക്ഷേപം ഉയരുന്നു. ഡീസല്‍ ലിറ്ററിന്‌ 50 രൂപ 94 പൈസയാണു വില. കഴിഞ്ഞ ഓഗസ്‌റ്റിലെ വില 62.72. അതായത്‌ അഞ്ചുമാസത്തിനുള്ളില്‍ പന്ത്രണ്ട്‌ രൂപയുടെ കുറവ്‌.

ഡീസലിന് വില ഒരു രൂപ കൂടിയപ്പോളും ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ വില കുറയുമ്പോള്‍ അതനുസരിച്ചുള്ള ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിലാണ് പൊതുജനത്തിന് അമര്‍ഷം പുകയുന്നത്.
ഡീസല്‍ വിലക്കുറവിലൂടെ കെഎസ്‌ആര്‍ടിസിക്കു മാത്രം മാസം എട്ടു കോടി രൂപയുടെ നേട്ടമുണ്ട്‌ എന്നാണ് കെ‌എസ്‌ആര്‍ടിസി പറയുന്നത്. ഡീസല്‍ നിരക്കാണ്‌ ചാര്‍ജുവര്‍ധനയുടെ മാനദണ്ഡമെങ്കില്‍ വിലകുറയുമ്പോള്‍ ടിക്കറ്റ്‌ നിരക്കും കുറയ്‌ക്കേണ്ടതാണ്‌.

എന്നാല്‍ സ്പെയര്‍ പാര്‍ടിന്റെ വില വര്‍ധനവിന്റെ പേരിലാണ് സര്‍ക്കാര്‍ ബസ് മുതലാളിമാര്‍ക്ക് കുടപിടിക്കുന്നത്. സംസ്‌ഥാനത്ത്‌ ഓരോ ബസിന്റെ ചെലവു കണക്കാക്കുന്നത്‌ വേര്യബിള്‍ കോസ്‌റ്റും ഫിക്‌സഡ്‌ കോസ്‌റ്റും എന്നീ രണ്ടു തരത്തിലാണ്‌. ഫിക്‌സഡ്‌ റേറ്റില്‍ ഒരു ബസ്‌ ബോഡി ചെയ്‌തു പുറത്തിറങ്ങുന്നതുമുതല്‍ തൊഴിലാളികളുടെ ശമ്പളം, പലിശയിനത്തിലെ ചെലവ്‌ തുടങ്ങിയവയാണ്‌ ഉള്‍പ്പെടുക. വേര്യബിള്‍ കോസ്‌റ്റില്‍ വരുന്ന പന്ത്രണ്ടോളം ഇനങ്ങളില്‍ നാല്‍പത്തിയഞ്ചുശതമാനം ഭാഗവും ഡീസല്‍ ഇനത്തിലെ ചെലവാണ്‌.

അങ്ങനെയെങ്കില്‍ ആ നാല്‍പ്പത്ത് ശതമാനം കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാണമെന്നാണ് ആവശ്യമുയരുന്നത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും ബസ് നിരക്ക് കുറച്ചിരുന്നു. തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ്‌ മൂന്നും കര്‍ണാടകയില്‍ അഞ്ചുമായിരിക്കെ കേരളത്തിലേത്‌ ഏഴുരൂപയാണ്‌. തമിഴ്‌നാട്ടില്‍ ഒരു കിലോമീറ്റര്‍ യാത്രചെയ്യാന്‍ 43 പൈസയേ ചെലവുള്ളൂ. ഇവിടെ ഒരുരൂപ നല്‍കണം. അതായത്‌ നമ്മുടെ ബസുകളില്‍ പത്തുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ പത്തുരൂപ വേണമെങ്കില്‍ തമിഴ്‌നാട്ടില്‍ 4.30.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :