എൻഎസ്ഇ ക്രമക്കേട്: ആനന്ദ് സുബ്രഹ്മണ്യൻ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (14:09 IST)
നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസർ ആനന്ദ് ‌സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്‌തു. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആനന്ദ് സുബ്രഹ്മണ്യത്തെ സിബിഐ മൂന്ന് ദിവസം ചോദ്യം ചെയ്‌തിരുന്നു.


ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ ചിത്ര രാമകൃഷ്‌ണനെയും സിബിഐ ചോദ്യം ചെയ്‌തിട്ടുണ്ട്. ഹിമാലയത്തിലെ സന്യാസിയുടെ താത്‌പര്യപ്രകാരം എൻഎസ്ഇ‌യിൽ ചിത്ര ക്രമക്കേട് നടത്തിയെന്നും രഹസ്യവിവരങ്ങൾ ചോർത്തിയെന്നും സെബി കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :