റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില, പവന് 29,120 രൂപ !

Last Updated: ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (20:40 IST)
റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു. പവന് 29,120രൂപ എന്ന നിലയിൽ എക്കാലത്തേയും ഉയർന്ന വിലയിലാണ് ഇപ്പോൾ സ്വർണ വിൽപ്പന. ഒരു ഗ്രാമിന് 3,640 രൂപയായി. 28,800 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന്റെ വില. രണ്ട് ദിവസംകൊണ്ടാണ് ഈ വിധം കുതിച്ചുയർന്നത്.


നാലു വർഷംകൊണ്ട് വലിയ സ്വീകാര്യതയാണ് സ്വർണത്തിന് വിപണിയിൽ ഉണ്ടായത്. 10,400 രൂപയാണ് ഈ കലയളവിൽ സ്വർണത്തിന് വില വർധനവുണ്ടായത്. 18,720 രൂപയായിരുന്നു 2015 ഓഗസ്റ്റിൽ ഒരു പവാൻ സ്വർണത്തിന് വില. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തെ കാണാൻ തുടങ്ങിയതോടെയാണ്. സ്വർണത്തിന് വിപണിയിൽ സ്വീകാര്യത കൂടാൻ കാരണം. ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിനുള്ള സാഹചര്യം നിൽനിൽക്കുന്നതിനാലാണ് നിലവിൽ സ്വർണവിലയിൽ വർധനവുണ്ടാകാൻ കാരണം എന്നാണ് അനുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :