കാത്തിരിപ്പിന് വിരാമം; തകര്‍പ്പന്‍ ലുക്കില്‍ ഹ്യുണ്ടായ്‌ സാന്‍ട്രോ വിപണിയിലേക്ക് !

ഹ്യുണ്ടായ്‌ സാന്‍ട്രോ തിരിച്ച് വരുന്നു

new hyundai santro, hyundai santro, hyundai, santro, ഹ്യുണ്ടായ്‌ സാന്‍ട്രോ, ഹ്യുണ്ടായ്‌, സാന്‍ട്രോ
സജിത്ത്| Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (12:05 IST)
സാന്‍ട്രോ ആരാധാകര്‍ക്ക് ഒരു ശുഭവാര്‍ത്തയുമായി ഹ്യുണ്ടായ്‌ രംഗത്ത്. ഒരു കാലത്ത് മാരുതിക്കും ടാറ്റയ്ക്കുമൊപ്പം ഇന്ത്യന്‍ നിരത്തുകളില്‍ പതിവ് കാഴ്ചയായിരുന്ന സാന്‍ട്രോയുടെ ന്യൂജെന്‍ വേര്‍ഷനെ അവതരിപ്പിക്കുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ് ഹ്യുണ്ടായ് എന്നാണ് പുറത്തുവരുന്ന സൂചന‌. പഴയ മോഡലില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തതയോടെയായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന.

ഇയോണിനും ഗ്രാന്‍ഡ് ഐ10 നും ഇടയിലായിരിക്കും ഈ മോഡലിന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാന്‍ട്രോയുടെ മുഖമുദ്രയായ പൊക്കം കൂടിയ ഹാച്ച്ബാക്ക് ഡിസൈനിനെ ഈ വാഹനത്തിന്റെ നിര്‍മാണത്തിലും ഹ്യുണ്ടായ്‌ നിലനിര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ. 1.1 ലിറ്റര്‍ iRDE, 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിനുകളായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് വിലയിരുത്തുന്നത്.

അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും സാന്‍ട്രോയിലുണ്ടാവുക. കൂടാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള സാന്‍ട്രോ എത്തുമെന്നും സൂചനയുണ്ട്. 2018 ല്‍ അവതരിക്കാനിരിക്കുന്ന ഹ്യുണ്ടായ്‌ സാന്‍ട്രോയ്ക്ക് ഏകദേശം 4 ലക്ഷം രൂപയോളമായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് സൂചന. ശ്രേണിയില്‍ മാരുതി സുസൂക്കി വാഗണ്‍ ആര്‍, സെലറിയോ എന്നിവയോടായിരിക്കും സാന്‍ട്രോയ്ക്ക് മത്സരിക്കേണ്ടി വരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :