മൈല്‍ഡ് - ഹൈബ്രിഡ് ടെക്നോളജിയില്‍ പുതിയ ഹ്യൂണ്ടായ് ക്രേറ്റ ഇന്ത്യയിലേക്ക് !

ക്രേറ്റ ഹൈബ്രിഡായി ഇന്ത്യയിലേക്ക്...

സജിത്ത്| Last Modified ചൊവ്വ, 31 ജനുവരി 2017 (15:31 IST)
ക്രേറ്റയുടെ പുതിയ പതിപ്പുമായി ഹ്യുണ്ടായ് എത്തുന്നു. നിലവിലുള്ള മോഡലിൽ ചില കോസ്മെറ്റിക് പരീക്ഷണങ്ങൾ നടത്തിയായിരിക്കും എസ്‌യുവി ക്രേറ്റയുടെ പുതിയ പതിപ്പ് ഇന്ത്യയിലെത്തുക. കഴിഞ്ഞ വർഷം സാവോപൗളോയില്‍ നടന്ന ഓട്ടോഷോയിലായിരുന്നു കമ്പനി ഈ പുതിയ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക പ്രതീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ പുതിയ ക്രേറ്റ ഇന്ത്യയില്‍
എത്തുമെന്നാണ് കരുതുന്നത്.

വാഹനത്തിന്റെ അകത്തും പുറത്തും വലിയതോതിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ ക്രേറ്റ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ക്രോം ഫിനിഷിങ്ങോടു കൂടിയ ഗ്രില്‍, പുതുക്കിയ ബംമ്പറുകൾ, എല്‍ഇഡി ഫോഗ് ലാംപുകള്‍, നവീകരിച്ച ടെയിൽലാമ്പ് എന്നീ സവിശേഷതകളാകും വാഹനത്തിന്റെ പുറമെ ഉണ്ടാകുക. ഡ്യുവൽ ടോൺ ഫിനിംഷിങ്ങില്‍ പുതുമ നിറ‍ഞ്ഞ അകത്തളമാണുള്ളത്. കോര്‍ണറിങ് ലൈറ്റുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍,ടയര്‍ പ്രഷര്‍ മോണിട്ടറിങ്,ഹില്‍ ക്ലൈം അസിസ്റ്റ് എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ടാകും.

ആദ്യ മോഡലില്‍ ഉപയോഗിച്ചിരിക്കുന്ന 1.6 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ, 1.6 ലീറ്റർ ഡീസൽ എൻജിനുകള്‍ തന്നെയാകും പുതിയ ക്രേറ്റയുടേയും കരുത്ത്. എന്നിരുന്നാലും മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഈ എൻജിനുകളിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. റിനോ ഡസ്റ്റർ, നിസാന്‍ ടെറാനോ മോഡലുകളുമായി മത്സരിക്കാനെത്തിയ ക്രേറ്റയ്ക്ക് മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചുക്കൊണ്ടിരുന്നത്. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ക്രേറ്റയുടെ ഒരുലക്ഷത്തിലധികം യൂണിറ്റുകളാണ് ഹ്യൂണ്ടായ് നിരത്തിലിറക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :