സിബി ഹോര്‍ണറ്റ് 160 R; ഹോണ്ടയുടെ സ്പെഷ്യൽ എഡിഷന്‍ ബൈക്ക് വിപണിയിലേക്ക്

2017 സിബി ഹോര്‍ണറ്റ് 160 R എത്തി

honda cb hornet 160r, honda, cb hornet 160r, ഹോണ്ട സിബി ഹോര്‍ണറ്റ് 160 R, ഹോണ്ട, സിബി ഹോര്‍ണറ്റ് 160 R
സജിത്ത്| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (10:59 IST)
ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മലിനീകരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ബിഎസ് IV എഞ്ചിന്‍, ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ എന്നീ ഫീച്ചറുകളുമായി 2017 ഹോണ്ട സിബി ഹോര്‍ണറ്റ് 160 Rനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 81113 രൂപയ്ക്ക് 2017 ഹോണ്ട സിബി ഹോര്‍ണറ്റ് 160 R ന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനും 85613 രൂപയ്ക്ക് സിബിഎസ് വേരിയന്റുകളുടെ സ്‌പെഷ്യല്‍ എഡിഷനുകളും ലഭ്യമാകും

2017 ഹോണ്ട സിബി ഹോര്‍ണറ്റിൽ ഡബിള്‍ ഡിസ്‌ക്, സിംഗിള്‍ ഡിസ്‌ക് എന്നീ ഓപ്ഷനുകളും ഹോണ്ട ഒരുക്കുന്നുണ്ട്. മുമ്പ് എത്തിയ വേര്‍ഷനുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്‌ട്രൈക്കിംഗ് ഗ്രീന്‍, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ്, മാര്‍സ് ഓറഞ്ച് എന്നീ നാല് കളര്‍ സ്കീമിലാണ് ബൈക്ക് എത്തുന്നത്. 162 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

15.04ബി എച്ച് പി കരുത്തും 14.76 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് സിബി ഹോര്‍ണറ്റ് 160 Rലുള്ളത്. 276എംഎം പെറ്റല്‍ ഡിസ്‌ക് ബ്രേക്കാണ് സിബി ഹോര്‍ണറ്റ് 160 R ന്റെ ഫ്രണ്ട് ടയറില്‍ ഹോണ്ട നല്‍കുന്നത്. അതേസമയം, പിന്‍ചക്രങ്ങളിലാവട്ടെ ഡ്രം ബ്രേക്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മറ്റ് മോഡലുകളിലെപ്പോലെ ഈ ബൈക്കിലും ട്യൂബ് ലെസ് ടയറാണ് ഹോണ്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പവർ ഔട്ട്പുട്ടിന്റെ കാര്യത്തിലാണ് പുത്തന്‍ ഹോണ്ട സിബി ഹോര്‍ണറ്റ് 160 R നെ ശ്രദ്ധേയമാക്കുന്നത്. മുന്‍മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി വളരെ കുറഞ്ഞ പവര്‍ ഔട്ട്പുട്ടിലാണ് ഈ പുത്തന്‍ മോഡലിനെ ഹോണ്ട ഒരുക്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :