സജിത്ത്|
Last Modified ശനി, 24 ജൂണ്‍ 2017 (09:34 IST)
2017
ഹോണ്ട സിവിക്കിന്റെ ചിത്രങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ തഭുകാര പ്ലാന്റില്‍ നിന്നുമാണ് പുതിയ ഹോണ്ട സിവിക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ലെഫ്റ്റ്-ഹാന്‍ഡ്-ഡ്രൈവ് വേരിയന്റില്‍ പ്രത്യക്ഷപ്പെട്ട ഹോണ്ട സിവിക്, പരീക്ഷണാവശ്യങ്ങള്‍ക്കായാണ് കമ്പനി ഇറക്കുമതി ചെയ്‌തെന്നാണ് പുരത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കുറച്ചു കാലങ്ങള്‍ മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരം നേടിയ മോഡലായിരുന്നു ഹോണ്ട സിവിക്. എന്നാല്‍ പുതിയ ക്രോസോവറുകളും കോമ്പാക്ട് എസ്‌യുവികളും വന്നെത്തിയതോടെയാണ് സിവികിന് പ്രസക്തി നഷ്ടപ്പെട്ടത്. തുടര്‍ന്നാണ് 2012 ന് ശേഷം സിവിക്കിന്റെ വില്‍പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
തത്ഫലമായാണ് 2013 ല്‍ സിവിക്കിനെ ഹോണ്ട പിന്‍വലിച്ചത്. എന്നാല്‍ വീണ്ടും സിവിക്ക് ഹോണ്ടയുടെ ഉത്പാദന കേന്ദ്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ സിവിക്ക് ആരാധകര്‍ക്ക് പുതുപ്രതീക്ഷ നല്‍കുന്നത്. വരാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലായിരിക്കും സിവിക്കിനെ ഹോണ്ട അവതരിപ്പിക്കുകയെന്നാണ് വിവരം.
ഹോണ്ട സിവിക്കിന്റെ ഫൈവ്-ഡോര്‍ ഹാച്ച്ബാക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിവിക്കിന്റെ ഫൈവ്-ഡോര്‍ ഹാച്ച്ബാക്ക്, ഫോര്‍-ഡോര്‍ സെഡാന്‍, കൂപ്പെ, ടൈപ്-ആര്‍ വേരിയന്റുകള്‍ക്ക് മികച്ച പ്രതികരണമാണ് രാജ്യാന്തര തലത്തില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.