ഫോർബ്‌സ് പട്ടിക, ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി, പട്ടികയിൽ ആറ് മലയാളികൾ

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (15:39 IST)
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഫോർബ്‌സ് മാസിക. മുകേഷ് അംബാനി ഒന്നാമതുള്ള പട്ടികയിൽ ആറ് മലയാളികളും ഇടം പിടിച്ചു. 92.7 ബില്യൺ ആണ് മുകേഷ് അംബാനിയുടെ സമ്പാദ്യം.

വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 500 ബില്യൺ ഡോളറോടെ (37,500 കോടി രൂപ) അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38ആം സ്ഥാനത്താണ് യൂസഫലി.ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യ (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ),
(18,50 കോടി രൂപ), എസ്. ഡി ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

അതേസമയം ആസ്‌തികൾ എല്ലാം കണക്കിലാക്കുമ്പോൾ മുത്തൂറ്റ് കുടുംബത്തിനാണ് മലയാളികളിൽ ഏറ്റവും ആസ്‌തിയുള്ളത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.

മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :