ചാമ്പ്യന്‍സ് ട്രോഫി: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, ഇനി ഇന്ത്യ - പാക് പോരാട്ടം!

India, Bangladesh, Pakistan, Champions Trophy, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ചാമ്പ്യന്‍സ് ട്രോഫി
BIJU| Last Modified വ്യാഴം, 15 ജൂണ്‍ 2017 (21:51 IST)
ബംഗ്ലാദേശിനെ നിസാരമായി പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ജയിക്കാന്‍ വേണ്ടിയിരുന്ന 265 റണ്‍സ് വെറും 40.1 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ഈസിയായി നേടിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ക്യാപ്ടന്‍ വിരാട് കൊഹ്‌ലിയാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്.

ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെയാണ് നേരിടേണ്ടത്. ഞായറാഴ്ചയാണ് ഫൈനല്‍. 45 റണ്‍സെടുത്ത ധവാന്‍റെ വിക്കറ്റ് മാത്രം ബലികഴിച്ചാണ് ഇന്ത്യ വിജയരഥത്തിലേറിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോറാണ് ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. തുടക്കം മുതല്‍ തന്നെ ധവാനും രോഹിത് ശര്‍മയും ആക്രമണോത്സുക ബാറ്റിംഗാണ് പുറത്തെടുത്തത്.

കളി അവസാനിക്കുമ്പോള്‍ 123 റണ്‍സുമായി രോഹിത് ശര്‍മയും 96 റണ്‍സുമായി കോഹ്‌ലിയും പുറത്താകാതെ നിന്നു. ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇത് പത്താം തവണയാണ് ഇന്ത്യ കടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :