വരുന്നൂ... പുതിയ ഇ-ക്ലാസ് കൂപ്പെയുമായി മെഴ്സിഡസ് ബെൻസ് !

മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി

mercedes benz, mercedes e class coupe മെഴ്സിഡസ് ബെൻസ്, ഇ-ക്ലാസ് കൂപ്പെ
സജിത്ത്| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2016 (11:07 IST)
ജർമ്മൻ കാർനിർമാതാക്കളായ മെഴ്സിഡസ് ബെൻസ് തങ്ങളുടെ പുതിയ ഇ-ക്ലാസ് കൂപ്പെ പ്രധര്‍ശിപ്പിച്ചു. 2017ല്‍ നടക്കുന്ന ഡെട്രോയിറ്റ് ഓട്ടോ ഷോയിൽ അവതരിക്കാനിരിക്കെയാണ് ഈ പ്രദർശനം. സി-ക്ലാസ്, എസ്-ക്ലാസ് എന്നീ കൂപ്പെകളിൽ നിന്നും പ്രചോദനം ഉള്‍കൊണ്ടുള്ള രൂപകല്പനയാണ് പുതിയ ഇ-ക്ലാസ് കൂപ്പെയ്ക്ക് നൽകിയിരിക്കുന്നത്.

മെഴ്സിഡസിന്റെ ത്രീ പോയിന്റ് സ്റ്റാര്‍ ട്വിൻ ബ്ലേഡ് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പ് എന്നീ പ്രത്യേകതകളാണ്
കാറിന്റെ മുൻഭാഗത്തെ ആകര്‍ഷകമാക്കുന്നത്. എന്നാല്‍ ബൂട്ട് ലിപ് സ്പോയിലർ, എൽഇഡി ടെയിൽലാമ്പ്, എക്സോസ്റ്റ് എന്നിങ്ങിനെയുള്ള സവിശേഷതകള്‍ പിൻഭാഗത്തേയും മികവുറ്റതാക്കി മാറ്റുന്നു.

mercedes benz, mercedes e class coupe മെഴ്സിഡസ് ബെൻസ്, ഇ-ക്ലാസ് കൂപ്പെ
ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൃത്താകൃതിയിലുള്ള എയർ വെന്റുകൾ, 12.3ഇഞ്ച് ഡിസ്പ്ലെ, 23 സ്പീക്കർ സൗണ്ട് സിസ്റ്റം, പുതിയ മോഡല്‍ സീറ്റ് എന്നിവയാണ് കാറിന്റെ അകത്തളത്തെ മനോഹരമാക്കി മാറ്റുന്നു. മോഡുലാർ റിയർ ആർകിടെക്ചർ എന്ന മെഴ്സിഡസിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ഇ-ക്ലാസ് കൂപ്പെ.

4826എംഎം നീളവും 1860എംഎം വീതിയും 1430എംഎം ഉയരവും 2873എംഎം വീൽബേസുമാണ് ഈ വാഹനത്തിനുള്ളത്. കൂടുതൽ സ്ഥല സൗകര്യം പ്രദാനം ചെയ്യുന്നതിനായി 74എംഎം ലെഗ് സ്പേസും 15എംഎം ഹെ‌ഡ് റൂമും
34എംഎം ഷോൾഡർ റൂമും 13എംഎം എൽബോ റൂമും എന്നിവയും വാഹനത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

mercedes benz, mercedes e class coupe മെഴ്സിഡസ് ബെൻസ്, ഇ-ക്ലാസ് കൂപ്പെ
മൂന്ന് പെട്രോൾ, ഒരു ഡീസൽ എന്നീ വേരിയന്റുകളിലാണ് പുതിയ ഇ-ക്ലാസ് കൂപ്പെ ലഭ്യമാകുക. ഇ220ഡിയിലുള്ള 2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എൻജിൻ 191ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ് നല്‍കുക. കൂടാതെ
9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ എൻജിനിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം, പെട്രോൾ വേരിയന്റുകളായ ഇ200, ഇ300 എന്നീ കൂപ്പെയ്ക്ക് 2.0ലിറ്റർ ടർബോചാർജ്ഡ് എൻജിനാണ് കരുത്തേകുന്നത്. 9 സ്പീഡ് ഗിയർബോക്സാണ് ഇതിലുള്ളത്. ഇ200നു കരുത്തേകുന്ന എൻജിൻ 181ബിഎച്ച്പിയും 300എൻഎം ടോർക്കും സൃഷ്ടിക്കും. എന്നാല്‍ ഇ300 വേരിയന്റ് 241ബിഎച്ച്പിയും 370എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുക.

mercedes benz, mercedes e class coupe മെഴ്സിഡസ് ബെൻസ്, ഇ-ക്ലാസ് കൂപ്പെ
ടോപ്പ് എന്റ് വേരിയന്റായ ഇ400ന് 3.0ലിറ്റർ ട്വിൻ ടർബോചാർജ്ഡ് എൻജിനാണ് കരുത്തേകുന്നത്. 328ബിഎച്ച്പിയും 480എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. കൂടാതെ ഈ വാഹനത്തിന്റെ ടയറുകളിലേക്ക് പവര്‍ എത്തിക്കാനായി 9 സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്.

5.3 സെക്കന്റുകൊണ്ടാണ് ഇ400 പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കുക. 250km/h ആണ് ഇതിന്റെ ഉയർന്ന വേഗത. സ്റ്റീൽ സ്പ്രങ് ഡൈനാമിക് ബോഡി കൺട്രോൾ സിസ്റ്റം,ബേസ് സ്റ്റീൽ സ്പ്രങ് ഡിറക്ട് കൺട്രോൾ സിസ്റ്റം, എയർ ബോഡി കൺട്രോൾ സിസ്റ്റം, മൾട്ടി ചാംബർ എയർ സ്പ്രിങ് എന്നീ മൂന്ന് സസ്പെൻഷൻ ഓപ്ഷനുകളാണ് ഈ കൂപ്പെയിൽ ഉള്ളത്.

mercedes benz, mercedes e class coupe മെഴ്സിഡസ് ബെൻസ്, ഇ-ക്ലാസ് കൂപ്പെ
കംഫേർട്, എക്കോ, സ്പോർട്, സ്പോർട് പ്ലസ് എന്നിങ്ങനെയുള്ള നാല് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും എല്ലാ ഇ-ക്ലാസ് കൂപ്പെയിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അടുത്ത വർഷം ഏപ്രിലിലായിരിക്കും പുതിയ ഇ-ക്ലാസ് കൂപ്പെകളുടെ ഡെലിവറി എന്നാണ് ലഭ്യമാകുന്ന വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :