വാഗണറില്‍ ഇനി നാലല്ല, ഏഴു സീറ്റ് !; സ്റ്റൈലിഷ് ലൂക്കില്‍ സെവന്‍ സീറ്റര്‍ വാഗണറുമായി മാരുതി

സെവന്‍ സീറ്റര്‍ വാഗണര്‍ വിപണിയിലേക്ക്

DATSON GO PLUS , MARUTI SUZUKI , SEVEN SEATER , WAGON R ,  ഡാറ്റ്‌സണ്‍ ഗോ പ്ലസ് , മാരുതി സുസുക്കി , മാരുതി സുസുക്കി വാഗണര്‍ , എം പി വി
സജിത്ത്| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (16:43 IST)
കൂടുതല്‍ പരിഷ്‌കാരങ്ങളുമാ‍യി മാരുതി സുസുക്കി വാഗണര്‍ നിരത്തിലേക്കെത്തുന്നു. ഇതുവരെ നാലു സീറ്റുമായാണ് ഈ കാര്‍ എത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഏഴു സീറ്റുകളുമായിട്ടായിരിക്കും ഈ കോംപാക്ട് ഹാച്ച് എത്തുക. 2013ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഈ എം പി വി 2020ഓടെയായിരിക്കും വിപണിയിലേക്കെത്തുകയെന്നാണ് റിപ്പോര്‍ട്ട്. മാരുതി വൈ ജെ സി എന്ന കോഡിലായിരിക്കും വാഹനം എത്തുക.

പെട്രോള്‍, ഡീസല്‍ എന്നീ വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. പെട്രോള്‍ വേരിയന്റില്‍ 1.0 ലീറ്റര്‍ ത്രീ സിലിണ്ടര്‍ കെ സീരീസ് എഞ്ചിനോ അല്ലെങ്കില്‍ 1.2 ലീറ്റര്‍ കെ-സീരീസ് എഞ്ചിനോ ആയിരിക്കും ഉപയോഗിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 0.8 ലീറ്റര്‍ ട്വിന്‍ സിലിണ്ടര്‍ ഡിഡിഐഎസ് 125 എഞ്ചിനായിരിക്കും കരുത്തേകുക എന്നും റിപ്പോര്‍ട്ടിലുണ്ട്. 4.5 ലക്ഷം മുതല്‍ 6 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില.

നാല് മീറ്റര്‍ നീളമുള്ള ഈ വാഹനത്തില്‍ മൂന്ന് നിരകളിലായാണ് സീറ്റുകള്‍ ക്രമീകരിച്ചിരീക്കുന്നത്. മൂന്ന് നിരകളിലായി ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് സീറ്റുകളുള്ളത്. അതോടൊപ്പം വാഹനത്തിന്റെ എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മാരുതി അറിയിച്ചു. വിപണിയില്‍ ഡാറ്റ്‌സണ്‍ ഗോ പ്ലസായിരിക്കും പുതിയ വാഗണറിന്റെ പ്രധാന എതിരാളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :