നവരാത്രി, ദീപാവലി ആഘോഷങ്ങൾ തുണച്ചു; വിൽപ്പനയിൽ രണ്ടാം തവണയും 10,000 പിന്നിട്ട് ‘വിറ്റാര ബ്രെസ’

ഉത്സവകാല വിൽപ്പനയിൽ 10,000 പിന്നിട്ട് ‘വിറ്റാര ബ്രെസ’

സജിത്ത്| Last Modified ശനി, 19 നവം‌ബര്‍ 2016 (10:27 IST)
വാഹന വിപണിയില്‍ തകര്‍പ്പന്‍ മുന്നേറ്റത്തോടെ മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യു വി ‘വിറ്റാര ബ്രെസ. കഴിഞ്ഞ നവരാത്രി, ദീപാവലി ആഘോഷങ്ങളില്‍ 10,056 ‘വിറ്റാര ബ്രെസ’ വിറ്റഴിയ്ക്കാന്‍ കമ്പനിയ്ക്കു കഴിഞ്ഞു. ഇതു രണ്ടാം തവണയാണ് ബ്രെസയുടെ പ്രതിമാസ വിൽപ്പന 10,000 പിന്നിടുന്നത്. കഴിഞ്ഞ ജൂലൈയിൽ 10,232 യൂണിറ്റിന്റെ വിൽപ്പനയാണ് ബ്രെസ കൈകരിച്ചിരുന്നത്.

2016 മാർച്ചിലാണ് ‘വിറ്റാര ബ്രേസ’വിപണിയിലെത്തിയത്. രണ്ടാം തവണയും 10000ല്‍ അധികം വില്പന നടത്തിയെന്ന നേട്ടത്തോടെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടിയ ആദ്യ പത്തു കാറുകൾക്കൊപ്പം ഇടം പിടിക്കാനും ‘ബ്രെസ’യ്ക്ക് കഴിഞ്ഞു. ഉൽപ്പാദനത്തിലെ കുറവുകള്‍ മൂലം വിപണിയുടെ ആവശ്യത്തിനനുസരിച്ച് ‘ബ്രെസ’ നിർമിക്കാൻ കഴിയുന്നില്ലെന്നതാണ് ഇപ്പോള്‍ മാരുതി സുസുക്കി നേരിടുന്ന പ്രധാന വെല്ലുവിളി.

ഈ വർഷാവസാനമാകുമ്പോഴേക്കും ഈ മോഡലിന്റെ വിൽപ്പനയിൽ ആദ്യ ലക്ഷം തികയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നാലു മീറ്ററിൽ താഴെയാണ് ബ്രെസയുടെ നീളം.ഈ നീളത്തിലുള്ള സബ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡല്‍ കൂടിയാണ് ‘വിറ്റാര ബ്രെസ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :