വിപണിയിലെ അപ്രതീക്ഷിത ചാഞ്ചാട്ടം തുണച്ചു; മാരുതി സുസുകി അഞ്ചാം സ്ഥാനത്ത്

വിപണിയിലെ അപ്രതീക്ഷിത ചാഞ്ചാട്ടം തുണച്ചു; മാരുതി സുസുകി അഞ്ചാം സ്ഥാനത്ത്

 maruti suzuki , market , HUNL , Car market , മാരുതി സുസുകി , മാരുതി , വിപണി മൂല്യം , സുസുകി ഇന്ത്യ ലിമിറ്റഡ്
മുംബൈ| jibin| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2017 (13:39 IST)
മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി. കഴിഞ്ഞ ദിവസം ഓഹരി വിലയിലുണ്ടായ അപ്രതീക്ഷിത ചാഞ്ചാട്ടമാണ് മാരുതിയെ തുണച്ചത്.

ഓഹരി വിലയിൽ അ‍ഞ്ച് ശതമാനം വര്‍ദ്ധനയുണ്ടായതോടെയാണ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഹിന്ദുസ്ഥാൻ യൂനി ലീവറിനെ (എച്ച്‌യുഎൽ) പിന്തള്ളി മാരുതിയെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.

ബിഎസ്ഇയിൽ ഇന്നലെ 5.33% വര്‍ദ്ധനയോടെ 9,804.50 രൂപയിലെത്തിയ മാരുതിയുടെ വിപണി മൂല്യം 2,96,174 കോടി രൂപയാണ്. നേരത്തെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന എച്ച്‌യുഎല്ലിന്റെ മൂല്യം 2,91,706 കോടിയാണ്. ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 5,85,215 കോടിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :