മനം മയക്കുന്ന ലുക്കിൽ സൂപ്പർ ഹിറ്റായി ന്യൂ ജനറേഷന്‍ ഡിസയർ !

സൂപ്പർ ഹിറ്റായി 2017 മാരുതി ഡിസൈര്‍

maruti suzuki dzire, maruti suzuki, dzire, maruti , suzuki dzire, maruti, suzuki, മാരുതി ഡിസയര്‍, സ്വിഫ്റ്റ് ഡിസയര്‍, മാരുതി, സുസുക്കി
സജിത്ത്| Last Updated: വ്യാഴം, 18 മെയ് 2017 (14:49 IST)
2017 ൽ വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് ഡിസയര്‍ വിപണിയിലെത്തി. പുതിയ മാരുതി ഡിസയറിന്റെ പെട്രോള്‍ വേരിയന്റ് 5.45 ലക്ഷം രൂപ മുതലും ഡീസല്‍ വേരിയന്റ്
6.45 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. അതേസമയം പെട്രോള്‍ ടോപ്പ് എന്റ് വേരിയന്റിന് 8.41 ലക്ഷവും ഡീസല്‍ ടോപ്പ് എന്റ് വേരിയന്റിന് 9.41 ലക്ഷവുമാണ് വില. അരങ്ങേറ്റം കുറിച്ചയുടന്‍ തന്നെ വാഹനം 33,000 ബുക്കിങ്ങുകളാണ് നേടിയത്.

മാരുതിയുടെ ഏറ്റവും പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് പുതിയ ഡിസയറിന്റെ നിർമാണം. ഡേ ടൈം റണ്ണിങ് ലാമ്പുകൾ, ക്രോംഫിനിഷോടു കൂടിയ ഹെക്സഗണൽ ഗ്രിൽ, എല്‍ഇഡി ഹെഡ്‌‌ലൈറ്റ്, പുതിയ എൽഇഡി ടെയിൽ ലാമ്പ്, സ്പോർ‌ട്ടിയായ അലോയ് വീലുകൾ എന്നിവയാണ് ഈ സെഡാന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍. ഈ ശ്രേണിയിലെ മറ്റുകാറുകളോട് മത്സരിക്കുന്നതിനായി ഇന്റീരിയറും കൂടുതൽ പ്രീമിയമാക്കിയിട്ടുണ്ട്.

ഡ്യുവൽ ടോണ്‍ ഡാഷ്ബോർഡാണ് പ്രധാനപ്രത്യേകത. ബെയ്ജ് അപ്ഹോൾസ്റ്ററിയും തടിയിൽ തീർത്ത ഉൾ‌ഭാഗങ്ങളും കാറിനകത്ത് നല്‍കിയിട്ടുണ്ട്. ഡൈവ്രർക്ക് എളുപ്പത്തിൽ കയറാനുമിറങ്ങാനും സഹായിക്കുന്ന ഫ്ലാറ്റ് ബോട്ടം, പുതിയ ട്വിൻപോഡ് ഇൻസ്ട്രുമെന്റ് കൺസോൺ, ആൻഡ്രോയിഡ് കാർപ്ലേയോടു കൂടിയ ടച്ച്‍സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ നൂതന സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.

1.2 ലിറ്റർ കെ–സീരീസ് എഞ്ചിനാണ് പെട്രോൾ വേരിയന്റിന് കരുത്തെകുന്നത്. പരമാവധി 81.8 ബി എച്ച് പി
കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാന്‍ ഈ എഞ്ചിന് സാധിക്കും. ലീറ്ററിന് 22 കിലോമീറ്റർ വരെയാണ് ഇന്ധനക്ഷമത. അതേസമയം 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ എഞ്ചിന്‍ പരമാവധി 151.5 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. ലീറ്ററിന് 28.4 കിലോമീറ്ററാണ് ഈ വേരിയന്റിനെ ഇന്ധനക്ഷമത.

ഡീസൽ, പെട്രോൾ എഞ്ചിനുകൾക്കൊപ്പം അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി മുമ്പിൽ രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവയും നല്‍കിയിട്ടുണ്ട്. ടാറ്റ ടിഗോർ, ഫോർഡ് ഫിഗോ, ഹ്യുണ്ടായ് എക്സെന്റ്, വോക്സ്‍വാഗൺ അമിയോ, ഹോണ്ട അമേയ്സ് എന്നിവയായിരിക്കും ഡിസയേ മത്സരിക്കേണ്ടി വരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :