സജിത്ത്|
Last Modified ശനി, 29 ഏപ്രില്‍ 2017 (14:38 IST)
2017 സാമ്പത്തിക വര്‍ഷം അവസാനപാദത്തില്‍ 15.8 ശതമാനം ലാഭ വളര്‍ച്ചയുമായി പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. നികുതി കിഴിച്ചുള്ള കമ്പനിയുടെ ലാഭം ഏകദേശം 1,709 കോടി രൂപയോളമായി. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനങ്ങളെ മറികടന്ന ലാഭമാണ് മാരുതി സുസുക്കിക്ക് സ്വന്തമാക്കാനായത്.
മാരുതിയുടെ പ്രീമിയം മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതും പുതുതായി വിപണിയിലെത്തിയ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ലാഭം കൂടാന്‍ കാരണം. കൂടാതെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി കമ്പനിയുടെ നിലവിലെ മുഴുവന്‍ ശേഷിയും ഉപയോഗിച്ചതും ലാഭം കൂട്ടിയതായി മാരുതി സുസുക്കി വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 18,005 കോടി രൂപയുടെ മൊത്തം ബിസിനസാണ് മാരുതി സ്വന്തമാക്കിയിരുന്നത്. മുന്‍വര്‍ഷം ഇതേ പാദവുമായി വെച്ചുനോക്കുമ്പോള്‍ 20.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. നികുതിക്ക് മുമ്പുള്ള ലാഭം 9.3 ശതമാനം വര്‍ധിച്ച് 2,282 കോടിയായി.