മാസ്... മരണമാസ്, ഇത് 100 കോടി ക്ലബിലേക്കുള്ള മമ്മൂട്ടിയുടെ ‘യാത്ര’

Last Modified ഞായര്‍, 10 ഫെബ്രുവരി 2019 (11:42 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് തെലുങ്ക് ചിത്രം ‘യാത്ര’ വന്നത്. വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി എത്തിയ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. വൈഎസ്ആറിന്റെ മാനറിസങ്ങളും വേഷവും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടിയിലൂടെ പുനര്‍ജനിക്കുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാകാനുളള കുതിപ്പിലാണ് യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടങ്ങളിൽ നിന്നും മാത്രമായി ആദ്യദിനം ചിത്രം വാരിയത് 4 കോടിക്ക് മുകളിലാണ്. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കലക്ഷനെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ചില്ല സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ എത്തിയത് പോലെ തന്നെ യുഎസിലും യാത്രയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസ് ദിവസം 1 ലക്ഷം ഡോളറിന് (71) ലക്ഷം രൂപയാണ് യു എസിൽ നിന്നും ലഭിച്ചിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി 2.20 കോടിയിലധികം ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ 6.90 കോടിയാണ് റിലീസ് ദിവസം സ്വന്തമാക്കിയത്. ഔദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമായി യാത്ര മാറുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. തെലുങ്ക് പോലൊരു ഇൻഡസ്ട്രി ആയതിനാൽ തന്നെ 100 കോടി കളക്ഷൻ നേടാൻ ചിത്രത്തിനു കഴിയുമെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :