അഭിനയത്തിനു ഭാഷ പ്രശ്നമല്ല, തെലുങ്കിൽ തിളങ്ങി മമ്മൂട്ടിയും ദുൽഖറും

Last Modified ശനി, 9 ഫെബ്രുവരി 2019 (10:27 IST)
അഭിനയത്തിനു ഭാഷയോ സംസ്കാരമോ ഒരു പ്രശ്നമല്ല. അതിനുത്തമ ഉദാഹരണമാണ് മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ രണ്ട് ചിത്രങ്ങൾ. പേരൻപും യാത്രയും. പേരൻപ് തമിഴും തെലുങ്കുമാണ്. എന്നാൽ, ദേശം കടന്ന് രണ്ട് ചിത്രങ്ങളേയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

അന്യഭാഷയിൽ പോയി മിന്നിത്തിളങ്ങിയ താരപുത്രന്മാരിൽ മുൻപ‌ന്തിയിൽ ദുൽഖർ സൽമാനും ഉണ്ട്. തെലുങ്കിലെ ‘മഹാനദി’ എന്ന ചിത്രത്തിനു വൻ സ്വീകരണമായിരുന്നു തെലുങ്ക് ജനത നൽകിയിരുന്നത്. തെലുങ്കിലും തമിഴിലുമായി മമ്മൂട്ടിയും ദുൽഖറും മിന്നിത്തിളങ്ങുകയാണ്. വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നീ രണ്ട് തമിഴ് ചിത്രങ്ങളാണ് ഇനി ദുൽഖറിന്റേതായി വരാനിരിക്കുന്നത്.

വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. മികച്ച അഭിപ്രായമാണ് എങ്ങുമുള്ളത്. മാഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുകയല്ല, മറിച്ച് വൈ എസ് ആർ ആയി ജീവിക്കുകയായിരുന്നു എന്നാണ് തെലുങ്ക് ജനത പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :