പുലിമുരുകന് പിന്നാലെ ലൂസിഫർ, മധുരരാജയ്ക്ക് പിന്നാലെ മാമാങ്കം; ശരിക്കും ഈ ചിത്രങ്ങൾ 100 കോടി നേടിയോ?

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2019 (13:28 IST)
മലയാള സിനിമയുടെ വിപണന മൂല്യം കുതിക്കുകയാണ്. 100 കോടിയെന്ന മായിക നമ്പറിലേക്ക് മലയാള സിനിമയും കടന്നിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് ആദ്യ 50 കോടി നേടിയ മലയാള ചിത്രം. പിന്നാലെ നിരവധി സിനിമകൾ 50 കോടി ക്ലബ്ബിലെത്തിയിരുന്നു.

മോഹൻലാലിന്റെ തന്നെ പുലിമുരുകനാണ് അതിനുശേഷം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച മലയാള സിനിമ. ഇതിനു ശേഷം മോഹൻലാലിന്റെ തന്നെ ലൂസിഫർ, മമ്മൂട്ടിയുടെ മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങളും നൂറ് കോടി ക്ലബിൽ ഇടം പിടിക്കുകയുണ്ടായി. ഈ നാല് സിനിമകളും 100 കോടി നേടിയെന്ന് അവകാശപ്പെട്ടത് നിർമാതാക്കൾ തന്നെയാണ്.

എന്നാൽ, ഈ നൂറ് കോടി എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നാണ് സംവിധായകൻ ജീത്തു ജോശഫ് പറയുന്നത്. ഇപ്പോൾ കോടികൾക്ക് വേണ്ടിയുള്ള മത്സരമാണ്. ഒരാള്‍ 100 കോടി നേടിയാല്‍ മറ്റൊരാള്‍ക്ക് 110 കോടിയെങ്കിലും നേടണമെന്നൊരു മത്സരം.അതിനകത്ത് എല്ലാമൊന്നും കറക്ട് അല്ലാ എന്നുള്ളത് ഒരുമാതിരി കോമണ്‍സെന്‍സുള്ള എല്ലാവര്‍ക്കും മനസിലാകും. ജീത്തു ജോസഫ് മനോരമയുടെ നേരെ ചൊവ്വേയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :