മോഹൻലാൽ പാടുന്നതിനിടയിൽ ആരാധകൻ സ്റ്റേജിൽ കയറി കൈയ്യിൽ പിടിച്ചു, കൈ തട്ടിമാറ്റി മടക്കി അയച്ച് താരം!

ലാലേട്ടൻ പാടുന്നതിനിടയിൽ സ്റ്റെജിൽ ചാടിക്കയറി ആരാധകൻ! ശേഷം സംഭവിച്ചത്...

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (08:49 IST)
മോഹൻലാലിന്റെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംഭവിച്ച ഒരു കാര്യമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്. ഓഡിയോ ലോഞ്ചിനിടെ മോഹൻലാലും ഗാനം ആലപിച്ചിരുന്നു. ഇതിനിടയിൽ കാണികൾക്കിടയിൽ നിന്നും സ്റ്റേജിലേക്ക് ചാടിക്കയറിയ ആരാധകനെ തിരിച്ചയയ്ക്കുന്നതിന്റെ ദൃശ്യമാണ് വൈറലാകുന്നത്.

ദര്‍ബാര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ബിഗ് ബ്രദറിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവനൊപ്പമായിരുന്നു മോഹൻലാലും പാടിയത്. ഇതിനിടെ ഒരു യുവാവ് സ്റ്റേജിലേക്ക് ചാടിക്കയറി മോഹൻലാലിനോട് എന്തോ പറയുകയും അദ്ദേഹത്തിന്റെ കൈയ്യിൽ കയറിപ്പിടിക്കുകയും ചെയ്യുകയായിരുന്നു. സെക്യൂരിറ്റി ആളുകൾ സ്റ്റേജിൽ ഇല്ലാത്തത് ആരാധകന് എളുപ്പമായി. എന്നാൽ, ഇയാളോട് പറ്റില്ല, എന്ന് പറഞ്ഞ് കൈ തട്ടിമാറ്റി തിരിച്ച് അയയ്ക്കുന്ന മോഹൻലാലിനെ വീഡിയോയിൽ വ്യക്തമായി കാണാം.

2018 ലാണ് സിദ്ധിഖ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്, ശേഷം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയും. 2020 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോർട്ട്.
ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, ഹണി റോസ്, ടിനി ടോം, സിദ്ദിഖ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :