അനുബന്ധ വാര്‍ത്തകള്‍
- ഈവര്‍ഷത്തെ എംബിബിബിഎസ്- ബിഡിഎസ് പ്രവേശനം: ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ക്ഷണിച്ചു
- അനുഷ്ക ഷെട്ടി തിരിച്ചുവരവ് വൈകും !'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'റിലീസ് മാറ്റി
- പ്രതിദിനം കേരളത്തിൽ വിൽക്കുന്നത് 5.95 ലക്ഷം ലിറ്റർ മദ്യം, 2 വർഷത്തെ വരുമാനം 35,000 കോടി
- പ്രകൃതി സംരക്ഷണത്തിന്റെ വിത്തുകള്‍ പാകി മമ്മൂട്ടി,ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ആരാധകരെ ഓര്‍മിപ്പിച്ച് നടന്
- സിസേറിയന് പ്രസവത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവയാണ്
നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ അമ്മ അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്
നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനി ജൂലിയെ ആണ് അറസ്റ്റിലായത്. അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ ഇവര്‍ പ്രസവിച്ച ഉടന്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് മുന്‍പ് മരണപ്പെട്ടിരുന്നു.
കടപ്പുറത്ത് തെരുവുനായകള്‍ കടിച്ചു വലിക്കുന്ന നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതാണ് സംഭവത്തിന്റെ തുടക്കം. ഈ 18നായിരുന്നു മൃതദേഹം നാട്ടുകാര്‍ കാണുന്നത്. പിന്നാലെ പോലീസ് സമീപത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന പ്രസവങ്ങള്‍ അന്വേഷിക്കുകയായിരുന്നു.