1,999 രൂപ നല്‍കൂ... ലെനോവോ Z2 പ്ലസ് സ്വന്തമാക്കാം !

1,999 രൂപയ്ക്ക് 3GB RAM ലെനോവോ Z2 പ്ലസ്

lenovo, smartphone, lenovo Z2 plus, flipcart ലെനോവോ, സ്മാര്‍ട്ട്ഫോണ്‍, ലെനോവോ Z2 പ്ലസ്, ഫ്ലിപ്കാർട്ട്
സജിത്ത്| Last Modified ചൊവ്വ, 17 ജനുവരി 2017 (11:49 IST)
ലെനോവോയുടെ ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ Z2 പ്ലസിനു തകര്‍പ്പന്‍ ഓഫറുമായി ഫ്ലിപ്കാർട്ട് രംഗത്ത്. 17,999 രൂപ വിലയുള്ള Z2 പ്ലസ് 3,000 രൂപ വില കുറച്ച് 14,999 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ 13000 രൂപയുടെ
എക്സേഞ്ച് ഓഫറും ഈ ഹാന്‍ഡ്സെറ്റിനു ഫ്ലിപ്കാർട്ട് നല്‍കുന്നുണ്ട്


ആക്സിസ് ബാങ്കിന്റെ ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 32 ജിബി വേരിയന്റിലുള്ള Z2 പ്ലസ് വാങ്ങുകയാണെങ്കില്‍ 5 ശതമാനം ഇളവും ലഭ്യമാകും. കൂടാതെ 13,000 രൂപയുടെ എക്സേഞ്ച് ഓഫർ ലഭിക്കുകയാണെങ്കിൽ വെറും 1999 രൂപ നൽകിയാൽ Z2 പ്ലസ് സ്വന്തമാക്കാനും സാധിക്കും.

5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 13 മെഗാപിക്സൽ ക്യാമറ, എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസസർ, 3500 എംഎഎച്ച് ബാറ്ററി, ഡ്യൂവല്‍ സിം എന്നീ മികവാര്‍ന്ന സവിശേഷതകളാണ് ആൻഡ്രോയ്ഡ് മാഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :