കേരാഫെഡ് കർഷകരെ ചതിച്ചു?

പ്രാഥമിക സംഘങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കും എന്ന വാക്ക് പാലിച്ചില്ല?

Sumeesh| Last Modified തിങ്കള്‍, 19 മാര്‍ച്ച് 2018 (15:40 IST)
കേരാഫെഡ് പച്ചത്തേങ്ങ സംഭരണം ആരംഭിക്കാത്തതിനെ തുടർന്ന് കടുത്ത പ്രധിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ നാളികേര കർഷകർ. 2012ലാണ് കൃഷിഭവനുകൾ വഴി പച്ചതേങ്ങ സംഭരിക്കുന്നതിന് തുടക്കമായത്. എന്നാൽ പദ്ധതിയിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ദീർഘകാലത്തേക്ക് പദ്ധതി നീണ്ടില്ല.

എന്നാൽ കഴിഞ്ഞ വർഷം കേരഫെഡ് എം ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക സംഘങ്ങൾ വഴി കർഷകരിൽ നിന്നും പച്ച തേങ്ങ സംഭരിക്കാം എന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ച് കൃഷി വകുപ്പ് ഉത്തരവിടുകയും ചെയ്തു. വിശദമായ മാർഗ്ഗ നിർദേശങ്ങൾ നൽകാൻ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഒന്നിലും തുടർ നടപടി ഉണ്ടായില്ല.

ഈ അവസരം തമിഴ്നട്ടിലെയും കർണ്ണാടകയിലേയും വേളിച്ചെണ്ണ കമ്പനികൾ മുതലെടുക്കുകയാണ്. പച്ച തേങ്ങയുടെ വില കിലോക്ക് 45 രൂപയിൽ നിന്നും കുത്തനെ താഴേക്ക് പോവുകയാണ്. എന്നാൽ ഈ വില വ്യത്യാസം കേരളത്തിലെത്തുന്ന വെളിച്ചെണ്ണയുടെ കാര്യത്തിലില്ല. തമിഴ്നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും എത്തുന്ന വെളിച്ചെണ്ണ കൂടിയ വിലകൊടുത്ത് തന്നെ വാങ്ങേണ്ട സ്ഥിതി നിലനിൽകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :