ഡിജിറ്റൽ റീചാർജ് എളുപ്പമാക്കാൻ ജിയോ സാർതി !

Last Modified വെള്ളി, 26 ജൂലൈ 2019 (19:58 IST)
ജിയോ ഡിജിറ്റൽ ഉപയോക്താക്കൾക്കായി ഡിജിറ്റൽ റീചർജ് അസിസ്റ്റ് ജിയോ സാർതിയെ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. മൈ ജിയോ ആപ്പിനോട് ചേർന്നാണ് ഡിജിറ്റൽ റീചാർജിനായി ജിയോ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഏറ്റവും ലളിതമായ രീതിയി തന്നെ ഓൻലൈൻ വഴി റീചാർജ് ചെയ്യാനാകും എന്നതാണ് ജിയോ സാർതിയുടെ പ്രത്യേകത.

ജിയോ പ്ലാനുകൾ കൃത്യമായി തിരഞ്ഞെടുക്കുന്നതിനും. സംശയങ്ങൾ കൂടാതെ റീചാർജ് ചെയ്യുന്നതന്നും ജിയോ സാർതി അവസരം ഒരുക്കും. ഇംഗ്ലീഷിലും 12 ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ജിയോ സാർതിയിൽ സേവനം ലഭ്യമായിരിക്കും. ഇതുവരെ ഡിജിറ്റലായി ജിയോ റീചാർജ് ചെയ്യാത്തവർക്ക് പോലും ലളിതമായ രീതിയിൽ പ്ലാൻ തിരഞ്ഞെടുത്ത് പെയ്‌മെന്റ് ചെയ്യുന്നതിന് ജിയോ സാർതിയിലൂടെ സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :